LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

വാഷിംഗ്‌ടണ്‍: സാമൂഹ്യ മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ഇലോണ്‍ മസ്കിന്‍റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. 3.67 ലക്ഷം കോടി രൂപക്ക് മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തെയാണ് ഓഹരി ഉടമകള്‍ വോട്ടെടുപ്പിലൂടെ പിന്തുണച്ചത്. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും ഇലോന്‍ മസ്ക് പിന്മാറിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഓഹരി ഉടുമകള്‍ വോട്ടെടുപ്പ് നടത്തിയത്. കഴിഞ്ഞ ഏപ്രിലിൽ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചത്. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മസ്‌ക്  ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിലെത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ട്വിറ്ററിന്റെ ഓഹരി വാങ്ങിയവര്‍ക്ക് 26 ദിവസംകൊണ്ട് 38 ശതമാനം ലാഭമാണ് ലഭിക്കുന്നത്. ഒരു ഓഹരിക്ക് 54 ഡോളര്‍(4,148 രൂപ) നല്‍കിയാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നത്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ നേതൃതലത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. ട്വിറ്ററിന്റെ നിലവിലെ സി ഇ ഒ ഇന്ത്യന്‍ വംശജനായ പരാഗ് അഗര്‍വാളും ചെയര്‍മാന്‍ ബ്രെറ്റ് ടെയ്‌ലറുമെല്ലാം പുറത്തുപോകാനാണ് സാധ്യത. എന്നാല്‍ ഒരുവര്‍ഷത്തിനുളളില്‍ പരാഗിനെ പുറത്താക്കിയാല്‍ 321 കോടി രൂപ ട്വിറ്റര്‍ അദ്ദേഹത്തിന് നഷ്ടപരിഹാരമായി നല്‍കേണ്ടിവരും.

Contact the author

International Desk

Recent Posts

International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More
International

കേരളം മറക്കാത്ത എലിസബത്ത് രാജ്ഞിയുടെ സന്ദര്‍ശനം

More
More