ട്വിറ്ററിന്റെ ഓഹരി വാങ്ങിയവര്‍ക്ക് 26 ദിവസംകൊണ്ട് 38 ശതമാനം ലാഭമാണ് ലഭിക്കുന്നത്. ഒരു ഓഹരിക്ക് 54 ഡോളര്‍(4,148 രൂപ) നല്‍കിയാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നത്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ നേതൃതലത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന.
4400 കോടി ഡോളറിന്‍റെ കരാറില്‍ നിന്നാണ് മസ്ക് പിന്മാറുന്നത്. എന്നാല്‍, മസ്കിന്‍റെ ഏകപക്ഷീയമായ തീരുമാനമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.
ജനാധിപത്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണവും വാദപ്രതിവാദങ്ങളും നടത്തുന്ന അന്താരാഷ്ട്ര അഭിഭാഷക ഗ്രൂപ്പായ ഫ്രീഡം ഹൗസിന്റെ ട്വീറ്റുകള്‍ തടയണം
ട്വിറ്ററിന്റെ സേവനം ഉപയോഗിക്കുന്നവരെ ഞങ്ങള്‍ എപ്പോഴും ബഹുമാനിക്കുന്നു. എന്നാല്‍ അധികാര കേന്ദ്രങ്ങളില്‍ നിന്നും അക്കൗണ്ടിനെതിരെ നിയമപരമായ അഭ്യര്‍ത്ഥനകള്‍ വന്നാല്‍ അത് അക്കൗണ്ടിന്‍റെ ഉടമകളെ അറിയിക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും റാണ അയൂബ്ബിന് ട്വിറ്റര്‍ അയച്ച ഇ -മെയില്‍ സന്ദേശത്തില്‍ പറയുന്നു
ട്വീറ്ററിന്‍റെ മുന്‍ മേധാവി ജാക്ക് ഡോർസിയടക്കമുള്ളവരെ പ്രതികളാക്കിയാണ് ട്രംപ് കോടതിയില്‍ ഹര്‍ജി സമീപിച്ചത്. എന്നാല്‍ ട്വീറ്ററിന്‍റെ നയം അനുസരിച്ച് സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കത്തെയും തെറ്റായ സന്ദേശങ്ങള്‍ പങ്കുവെക്കുന്ന അക്കൌണ്ടുകളും നിരോധിക്കാന്‍ സാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ട്വിറ്ററില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നും ഉപയോക്താക്കളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനായി അല്‍ഗോരിതം ഓപ്പണ്‍ സോഴ്‌സ് ആക്കിയും സ്പാം ബോട്ടുകളെ പരാജയപ്പെടുത്തിയും ട്വിറ്ററിനെ കൂടുതല്‍ മികച്ചതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2021-ല്‍ ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ചിത്രം പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് ബിജെപി അംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് 8 ദിവസത്തേക്ക് ബ്ലോക്ക് ചെയ്തത്.
ഐ.ഐ.ടി ബോംബെ, അമേരിക്കയിലെ സ്‌റ്റാൻഫോഡ് സർവകലാശാല എന്നിവിടങ്ങളിലെ പൂർവവിദ്യാർത്ഥിയായ പരാഗ് അഗ്രവാൾ 2011ലാണ് ട്വിറ്ററിലെത്തുന്നത്. അതിനുമുമ്പ് മൈക്രോസോഫ്‌റ്റ് റിസർച്ച്, യാഹൂ റിസർച്ച്, എ.ടി. ആൻഡ് ടി ലാബ്‌സ് എന്നിവിടങ്ങളിൽ ജോലി ചെയ്‌തിരുന്നു. ആദ്യകാലത്ത് ട്വിറ്ററിന്റെ ആഡ് മാനേജ്മെന്റില്‍ പ്രവർത്തിച്ച അദ്ദേഹം 2014-ലാണ് കമ്പനിയുടെ നിർണ്ണായക മാറ്റത്തിന്റെ ഭാഗമായത്
കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കും 2.99 ഡോളര്‍, 4.99 ഡോളര്‍, 9.99 ഡോളര്‍ എന്നിങ്ങനെ പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് നിശ്ചയിക്കാം. ഇതോടെ യൂട്യൂബിന്റേയും ഫേസ്ബുക്കിന്റേയുമൊക്കെ നിരയിലേക്ക് വരികയാണ് അമേരിക്കന്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററും.
ശ്രീരാജിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ട്വിറ്റര്‍ ലോഗോയിലുള്ള പക്ഷിയെയാണ് പൊരിക്കുന്നതെന്ന് ശ്രീരാജിനോടൊപ്പമുള്ള പ്രതിഷേധക്കാര്‍ അവകാശപ്പെടുകയുണ്ടായി. ട്വിറ്റര്‍ പക്ഷിയെന്ന് പറഞ്ഞ് ചത്ത കാടപ്പക്ഷിയെയാണ് സംഘം എണ്ണയില്‍ വറുത്തെടുത്തത്. പൊരിച്ച പക്ഷിയെ ട്വിറ്ററിന്റെ ഗുരുഗ്രാമിലെ ഓഫിസിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
മോദി ജീ നിങ്ങള്‍ എത്രമാത്രം ഭയപ്പെടുന്നു? കോണ്‍ഗ്രസ് സത്യവും അഹിംസയും ജനഹിതവും മാത്രം മുറുകെപ്പിടിച്ച് രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി പോരാടിയ പാര്‍ട്ടിയാണ്. അന്ന് ഞങ്ങള്‍ വിജയിച്ചു. ഞങ്ങള്‍ വീണ്ടും വിജയിക്കും
ഇന്ത്യന്‍ വിവരസാങ്കേതിക നിയമ പ്രകാരം ലഭിക്കുന്ന എല്ലാ പരാതികളിലും മാസം തോറും റിപ്പോര്‍ട്ട് തയാറാക്കണം. അതിനോടൊപ്പം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുകയും വേണം. ഇക്കാര്യങ്ങള്‍ക്കെല്ലാം മേല്‍നോട്ടം വഹിക്കേണ്ടത് പരാതി പരിഹാര ഓഫീസറാണ്.
പാക്കിസ്ഥാനില്‍ നിന്നുളള ട്വീറ്റുകളില്‍ അധികവും ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവയായിരുന്നു. ഇന്ത്യ ഓക്‌സിജന്‍ പ്രതിസന്ധി നേരിടുന്ന സമയത്ത് രാജ്യത്തിന് പാക് സര്‍ക്കാരും പാക്കിസ്ഥാനിലെ നിരവധി സന്നദ്ധ സംഘടനകളും സഹായ വാഗ്ദാനവുമായി എത്തിയിരുന്നു.
ട്വിറ്ററിനെതിരെ കേന്ദ്ര ഐടി മന്ത്രി രവി ശങ്കറും രംഗത്ത് എത്തി. അഭിപ്രായ സ്വതന്ത്ര്യത്തിന്‍റെ പാതവാഹകരെന്ന് അവര്‍ സ്വയം ചിത്രീകരിക്കുന്നു. പലതവണ അവസരങ്ങള്‍ നല്‍കിയിട്ടും ഐടി ചട്ടങ്ങള്‍ പാലിച്ചിരുന്നില്ല. നിയമം പാലിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നത് പാഴ്വേലയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യൻ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ 'കൂ' സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്ന് ഫ്രഞ്ച് ഹാക്കർ എലിയറ്റ് ആൻഡേഴ്‌സൺ
സാമൂഹിക മാധ്യമങ്ങള്‍ നിയന്ത്രിക്കുന്നതിനുളള നിയമങ്ങള്‍ നിര്‍മ്മിക്കാനും വിദ്വേഷ പ്രസംഗങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നതിന് ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ട്വിറ്ററുമെല്ലാം നേരിട്ട് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്ക് മാര്‍ക്കും ഇതിനു പിന്നാലെ ട്വിറ്ററില്‍ നിന്ന് അപ്രത്യക്ഷമായി. അക്കൗണ്ട് പാസ്‌വേര്‍ഡ് മാറ്റാനുള്ള ശ്രമവും പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ജോര്‍ജ്ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഓരുപാട് കമ്പനികള്‍ വംശീയത്‌ക്കെതിരായുള്ള നിലപാടുകളില്‍ മാറ്റം വരുത്തിയിരുന്നു. ട്വിറ്ററിനൊപ്പം അമേരിക്കന്‍ ബാങ്കായ ജെപി മോര്‍ഗനും സമാനമായ നീക്കം പ്രഖ്യാപിച്ചു.
സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ പുതിയ നിയമനിർമാണം കൊണ്ടുവരുമെന്നും കമ്പനികള്‍ പൂട്ടിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും 2016ൽ ഇങ്ങനെ ശ്രമിച്ചവർ പരാജയപ്പെട്ടത് ലോകം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഹോണ്ടുറാസ് പ്രസിഡന്റിന്റെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുന്നതിനായിമാത്രം ഉണ്ടാക്കിയ 3,104 വ്യാജ അക്കൗണ്ടുകളും കമ്പനി നീക്കം ചെയ്തു.