LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'സോ​ഷ്യ​ൽ മീ​ഡി​യകള്‍ പൂട്ടിക്കുമെന്ന്' ട്രംപിന്‍റെ ഭീഷണി

സോ​ഷ്യ​ൽ മീ​ഡി​യ ക​മ്പനികള്‍ക്കെതിരെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് രംഗത്ത്. ട്രംപിന്റെ സന്ദേശങ്ങള്‍ വസ്തുതപരമായി തെറ്റാണെന്ന സൂചന നല്‍കിയുള്ള സന്ദേശവും ലിങ്കും ട്വീറ്റിനൊപ്പം ചേര്‍ത്ത ട്വിറ്ററിന്‍റെ നടപടിയാണ് ട്രംപിനെ ചൊടിപ്പിച്ചത്. സോ​ഷ്യ​ൽ മീ​ഡി​യ​യെ നി​യ​ന്ത്രി​ക്കാ​ൻ പു​തി​യ നി​യ​മ​നി​ർ​മാ​ണം കൊ​ണ്ടു​വ​രു​മെ​ന്നും കമ്പനികള്‍ പൂട്ടിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ത​ന്നെ നി​ശ​ബ്ദ​നാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും 2016ൽ ​ഇ​ങ്ങ​നെ ശ്ര​മി​ച്ച​വ​ർ പ​രാ​ജ​യ​പ്പെ​ട്ട​ത് ലോകം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.


അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രംപിന്റെ രണ്ട് ട്വീറ്റുകള്‍ക്കെതിരെയാണ് ട്വിറ്റർ നടപടി സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് പരിഷ്കാരത്തെ കുറിച്ചായിരുന്നു ഒരു ട്വീറ്റ്. 'തപാല്‍ ബാലറ്റുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങള്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം ലക്ഷ്യമിട്ടാണെന്ന' ട്രംപ് ഏറെക്കാലമായി ആരോപിക്കുന്ന കാര്യമായിരുന്നു ട്വീറ്റിന്‍റെ ഉള്ളടക്കം. എന്നാല്‍, അതിന്റെ താഴെ 'മെയില്‍ ബാലറ്റിന്റെ വസ്തുതകള്‍ അറിയുക എന്ന സന്ദേശം ട്വിറ്റര്‍' കൂട്ടിചേര്‍ക്കുകയായിരുന്നു. അതില്‍ ക്ലിക്ക് ചെയ്താല്‍ ട്രംപ് ട്വീറ്റ് ചെയ്ത സംഭവത്തെക്കുറിച്ചുള്ള വസ്തുതകള്‍ ബോധ്യപ്പെടുത്തുന്ന വാര്‍ത്തകള്‍ കാണാന്‍ സാധിക്കും.

ട്രംപിന്‍റെ ട്വീറ്റുകള്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് ഫാക്ട് ചെക്ക് ചെയ്യപ്പെട്ടത് എന്നതില്‍ ട്വിറ്റര്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് ട്വിറ്റര്‍ വക്താവ് അറിയിച്ചത്.  ട്വിറ്ററിന്റെ സിവിക് ഇന്റഗ്രിറ്റി പോളിസിക്ക് വിരുദ്ധമാണ് ട്രംപിന്റെ ട്വീറ്റെന്നാണ് കമ്പനിയുടെ നിലപാട്. ആദ്യമായാണ്‌ ഒരു ലോക നേതാവിനെതിരെ ഇത്തരമൊരു നടപടി കൈകൊള്ളുന്നത്. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More