LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്തെ ജനങ്ങള്‍ ജീവിക്കാന്‍ പാടുപെടുമ്പോള്‍ അദാനിയുടെ സമ്പത്ത് വര്‍ധിച്ചതെങ്ങനെ? - രാഹുല്‍ ഗാന്ധി

ഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ കൊവിഡ് മഹാമാരിയോട് പൊരുതി അതിനെ അതിജീവിക്കാന്‍ പാടു  പെടുമ്പോള്‍ അദാനിയുടെ സമ്പത്ത് വര്‍ധിച്ചതെങ്ങനെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. '2020-ല്‍ നിങ്ങളുടെ സമ്പത്ത് എത്രത്തോളം വര്‍ദ്ധിച്ചിട്ടുണ്ട്? പൂജ്യം. അദ്ദേഹം പന്ത്രണ്ട് ലക്ഷം കോടി രൂപ സമ്പാദിച്ച് സമ്പത്ത് അമ്പത് ശതമാനം വര്‍ദ്ധിപ്പിച്ചപ്പോള്‍ നിങ്ങള്‍ ജീവിക്കാന്‍ പാടുപെടുകയാണ്. അതെന്തുകൊണ്ടാണെന്ന് പറയാമോ?' - രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 2021-ല്‍ സാമ്പത്തിക വര്‍ധനവില്‍ ഗൗതം അദാനി ലോകത്ത് ഒന്നാമനായെന്ന  വാര്‍ത്താക്കുറിപ്പിനൊപ്പമായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ബ്ലൂംബര്‍ഗ് ബില്ല്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരമാണ് അദാനി ലോകകോടീശ്വരന്‍മാരെക്കാള്‍ സമ്പത്തുളള വ്യവസായിയായത്. ടെസ്ലയുടെ ഇലോന്‍ മസ്‌കിനെയും ആമസോണിന്റെ ജെഫ് ബെസോസിനെയും മറികടന്നാണ് അദാനി മുന്നിലെത്തിയത്. ഇന്ത്യയിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനുപിന്നാലെയാണ് ഈ നേട്ടം. തുറമുഖങ്ങള്‍ മുതല്‍ ഊര്‍ജ്ജ പ്ലാന്റുകള്‍ വരെയുളള അദാനിയുടെ വ്യവസായങ്ങളില്‍ നിക്ഷേപകര്‍ കൂടിയതാണ് പെട്ടെന്നുളള സമ്പദ് വര്‍ധനക്ക് കാരണം. അമ്പാനി, അദാനി തുടങ്ങിയ രാജ്യത്തെ കോടീശ്വരന്‍മാര്‍ക്കുവേണ്ടിയാണ് മോദി നിലകൊളളുന്നതെന്ന് നിരന്തരം തുറന്നടിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി.

Contact the author

National Desk