LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇനി ട്വിറ്റര്‍ ഇലോണ്‍ മസ്‌കിനു സ്വന്തം; ഏറ്റെടുത്തത് 3.67 ലക്ഷം കോടിക്ക്

കാലിഫോര്‍ണിയ: സമൂഹമാധ്യമമായ ട്വിറ്ററിനെ ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ സ്ഥാപകനുമായ എലോണ്‍ മസ്‌ക് ഏറ്റെടുത്തു. 44 ബില്ല്യണ്‍ ഡോളറിനാണ് (3.67 ലക്ഷം കോടി രൂപ) കരാര്‍ ഒപ്പിട്ടത്. ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റര്‍ ഇനിമുതല്‍ സ്വകാര്യകമ്പനിയായി മാറും."ജനാധിപത്യത്തിന്റെ ആധാരം അഭിപ്രായ സ്വാതന്ത്ര്യമാണ്. അവിടെ മാനവികതയുടെ ഭാവിയ്ക്കുവേണ്ടിയുളള കാര്യങ്ങള്‍ സംസാരിക്കുന്ന ട്വിറ്റര്‍ ഒരു ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയറാണ്. ട്വിറ്ററില്‍ സമ്പൂര്‍ണ്ണ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന നിലപാടാണ് എനിക്കെന്ന്" കമ്പനിയുടെ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ച ശേഷം എലോണ്‍ മസ്‌ക് പറഞ്ഞു. ട്വിറ്ററില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നും ഉപയോക്താക്കളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനായി അല്‍ഗോരിതം ഓപ്പണ്‍ സോഴ്‌സ് ആക്കിയും സ്പാം ബോട്ടുകളെ പരാജയപ്പെടുത്തിയും ട്വിറ്ററിനെ കൂടുതല്‍ മികച്ചതാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏപ്രില്‍ ഒന്നിനാണ് ട്വിറ്റര്‍ ഓഹരി വാങ്ങുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. അന്ന് ട്വിറ്ററിന്റെ ഓഹരി വാങ്ങിയവര്‍ക്ക് 26 ദിവസംകൊണ്ട് 38 ശതമാനം ലാഭമാണ് ലഭിക്കുന്നത്. ഒരു ഓഹരിക്ക് 54 ഡോളര്‍(4,148 രൂപ) നല്‍കിയാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നത്. മസ്‌കിന്റെ ഏറ്റെടുക്കല്‍ ട്വിറ്റര്‍ ബോര്‍ഡ് ഓഫ് ഡയറക്ടറേറ്റ്‌സ് അംഗീകരിച്ചു. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ നേതൃതലത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. ട്വിറ്ററിന്റെ നിലവിലെ സി ഇ ഒ ഇന്ത്യന്‍ വംശജനായ പരാഗ് അഗര്‍വാളും ചെയര്‍മാന്‍ ബ്രെറ്റ് ടെയ്‌ലറുമെല്ലാം പുറത്തുപോകാനാണ് സാധ്യത. എന്നാല്‍ ഒരുവര്‍ഷത്തിനുളളില്‍ പരാഗിനെ പുറത്താക്കിയാല്‍ 321 കോടി രൂപ ട്വിറ്റര്‍ അദ്ദേഹത്തിന് നഷ്ടപരിഹാരമായി നല്‍കേണ്ടിവരും.

Contact the author

International Desk