LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇനി മുതല്‍ ട്വിറ്ററില്‍നിന്നും വരുമാനം ഉണ്ടാക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

ഇനി മുതല്‍ ട്വിറ്ററില്‍നിന്നും വരുമാനം ഉണ്ടാക്കാം. സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമായുള്ള കണ്ടന്‍റുകള്‍ പങ്കുവെക്കുന്നതിലൂടെ പ്രതിമാസം വരുമാനം നേടാന്‍ കഴിയുന്ന 'സൂപ്പര്‍ ഫോളോവേഴ്സ്' എന്ന ഫീച്ചറാണ് ട്വിറ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. പതിനായിരത്തിന് മുകളില്‍ ഫോളോവേഴ്‌സ് ഉള്ള വളരെ ആക്റ്റീവ് ആയ ട്വിറ്റര്‍ പ്രൊഫൈലുകള്‍ക്ക് അത്തരത്തില്‍ പേയ്‌മെന്റ് ഓപ്ഷന്‍ ട്വിറ്റര്‍ നല്‍കും.

കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കും 2.99 ഡോളര്‍, 4.99 ഡോളര്‍, 9.99 ഡോളര്‍ എന്നിങ്ങനെ പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് നിശ്ചയിക്കാം. ഇതോടെ യൂട്യൂബിന്റേയും ഫേസ്ബുക്കിന്റേയുമൊക്കെ നിരയിലേക്ക് വരികയാണ് അമേരിക്കന്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററും.

നിലവില്‍ കാനഡയിലും അമേരിക്കയിലുമുള്ള ഐ.ഒ.എസ് യൂസര്‍മാര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. വൈകാതെ എല്ലാ രാജ്യങ്ങളിലേക്കും സൂപ്പര്‍ ഫോളോ സേവനം ലഭ്യമാക്കുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. സൂപ്പര്‍ ഫോളോവേഴ്സ് ഓപ്ഷന്‍ വേണ്ടവര്‍ ഹോം ടൈംലൈനിലെ സൈഡ്ബാറില്‍ മോണിറ്റൈസേഷനില്‍ സൂപ്പര്‍ ഫോളോസ് ഓണ്‍ ചെയ്യണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു മാസത്തില്‍ 25 തവണയെങ്കിലും അക്കൗണ്ടില്‍ ട്വീറ്റുകളിട്ടിരിക്കണം. 18 വയസ് തികയണം തുടങ്ങിയവയാണ് സൂപ്പര്‍ ഫോളോവേഴ്സ് ലഭിയ്ക്കാനുള്ള മറ്റു നിബന്ധനകള്‍. ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സംഗീതജ്ഞര്‍, എഴുത്തുകാര്‍, ഗെയിമര്‍മാര്‍, ജ്യോതിഷികള്‍, സൗന്ദര്യ വിദഗ്ധര്‍, കൊമേഡിയന്‍സ്, കായിക വിദഗ്ധര്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ ഫീച്ചര്‍ കാര്യമായി ഉപയോഗപ്പെടുമെന്നാണ് ട്വിറ്റര്‍ അവകാശപ്പെടുന്നത്. 

Contact the author

Tech Desk

Recent Posts

Web Desk 11 months ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 2 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 3 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 3 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 3 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 3 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More