LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

കൊച്ചി: ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍. 3.15 കോടി രൂപ മുതല്‍ വില ആരംഭിക്കുന്ന ഈ ആഡംബര വാഹനം ആലപ്പുഴ ആര്‍.ടി. ഓഫീസിലാണ്  രജിസ്റ്റര്‍  ചെയ്തിരിക്കുന്നത്. ജൂലായ് മാസത്തിലാണ് ഫഹദ് ഫാസില്‍ ഉറുസ് ബുക്ക്‌ ചെയ്തത്. കേരളത്തിൽ ലംബോർഗിനി ഉറുസ് ബുക്ക് ചെയ്താൽ വാഹനം ലഭിക്കാൻ ഏകദേശം ഒരുവർഷം വരെ കാത്തിരിക്കണം എന്നാണ് റിപ്പോർട്ട്. ലംബോർഗിനി എസ്‌യുവി ഉറുസ് പ്രീമിയം സെക്കന്‍ഡ് ഹാൻഡ് നടന്‍ പൃഥിരാജ് ജൂണിൽ സ്വന്തമാക്കിയിരുന്നു. കേരള രജിസ്ട്രേഷനിലുള്ള 2019 മോഡൽ ഉറുസിന്റെ അന്നത്തെ ഓൺറോഡ് വില ഏകദേശം 4.35 കോടിയാണ്. 5000 കിലോമീറ്ററിൽ താഴെ ഓടിയ ഉറുസ് ആണ് പൃഥിരാജ് വാങ്ങിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സൂപ്പർസ്പോർട്സ് കാർ എന്ന ഖ്യാതിയിൽ എത്തിയിരിക്കുന്ന ഈ വാഹനം ലോകത്തിൽ ഏറ്റവും വേഗമുള്ള എസ്‍യുവികളിലൊന്നാണ്.  എംഎൽബി ഇവോ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 305 കിലോമീറ്ററാണ്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയുമാണ് ഉറൂസിന്‍റെ മറ്റൊരു പ്രത്യേകത. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്‍പന്തിയിലുള്ള ഈ വാഹനം ആഗോളതലത്തില്‍ പോലും ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായി മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. 2017 -ല്‍ വിപണിയിലെത്തിയ ഉറൂസ് ഒരു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലെത്തുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 2 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 2 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 2 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 2 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More
Web Desk 2 years ago
Technology

വാട്സ്ആപ്പിലൂടെ ഇനി 2 ജിബി ഫയലുകള്‍ വരെ അയക്കാം

More
More