LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വ്യാജ അക്കൌണ്ട്; ട്വിറ്റര്‍ ഏറ്റെടുക്കുന്നില്ലെന്ന് ഇലോന്‍ മസ്ക്

വാഷിംഗ്‌ടണ്‍: സാമൂഹ്യ മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയെന്ന് ശതകോടിശ്വരനായ ഇലോന്‍ മസ്ക്. വ്യാജ അക്കൌണ്ടുകളെക്കുറിച്ച് വിവരം നല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മസ്ക് കാരാറില്‍ നിന്നും പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്‌. വ്യാജ അക്കൗണ്ടുകളുടെ യഥാർത്ഥ കണക്കുകൾ നൽകിയില്ലെങ്കിൽ ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്നും പിന്മാറുമെന്ന് ഇലോണ്‍ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് പരാമർശിച്ചുകൊണ്ടുള്ള കത്ത്  മസ്‌ക് ട്വിറ്ററിന് നൽകിയിരുന്നു. 4400 കോടി ഡോളറിന്‍റെ കരാറില്‍ നിന്നാണ് മസ്ക് പിന്മാറുന്നത്. എന്നാല്‍, മസ്കിന്‍റെ ഏകപക്ഷീയമായ തീരുമാനമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഞ്ച് ശതമാനത്തില്‍ കുറവ് മാത്രമേ വ്യാജ അക്കൌണ്ടുകളുള്ളുവെന്നാണ് ട്വിറ്ററിന്റെ വാദം. എന്നാല്‍ ഇരുപത് ശതമാനത്തിലധികം വ്യാജ അക്കൌണ്ടുകള്‍ ഉണ്ടെന്നാണ് ഇലോന്‍ മസ്ക് ആരോപിക്കുന്നത്. ഇതില്‍ വ്യക്തത വരുത്താന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചും കൂടുതല്‍ വിശ്വാസ്യതയ്ക്ക് വേണ്ടി അല്‍ഗൊരിതം ഓപ്പണ്‍ സോഴ്സ് ആക്കിയും സ്പാം ബോട്ടുകളെ പരാജയപ്പെടുത്തിയുമെല്ലാം ട്വിറ്ററിനെ കൂടുതല്‍ മികച്ചതാകുമെന്നാണ് കാരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഇലോന്‍ മസ്ക് പറഞ്ഞിരുന്നു. 

Contact the author

International Desk