LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

താൻ ആരോ​ഗ്യവാൻ: അമിത് ഷാ

താൻ ആരോ​ഗ്യവാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തന്റെ ആരോ​ഗ്യം സംബന്ധിച്ചുള്ള അഭ്യൂഹം അമിത് ഷാ തള്ളി. തനിക്ക് യാതൊരു വിധ അനാരോ​ഗ്യവും ഇല്ലെന്ന്  അമിത്ഷാ  വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അമിത് ഷാ ഇക്കാര്യം വെളിപ്പെടുത്തിയത് 'രാജ്യം കോവിഡിനെതിരായ പോരാട്ടത്തിലാണ്. 

'1900 ലധികം പേരാണ്  മരിച്ചത്. ഈ സാഹചര്യത്തിൽ അഭ്യൂഹങ്ങള്‍ ശ്രദ്ധിക്കുന്നില്ല. ആഭ്യന്തര മന്ത്രി എന്ന നിലയിലുളള ചുമതലകള്‍ നിര്‍വഹിച്ചു വരികയാണ്. തന്റെ ആരോഗ്യത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുമ്പോൾ താന്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു.'- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

അമിത് ഷായുടെ ആരോഗ്യത്തെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് അമിത് ഷാ വിശദീകരണവുമായി രം​ഗത്തെത്തിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അമിത് ഷാ സജീവമല്ലെന്നായിരുന്നു വിമർശനം. 

Contact the author

Web Desk