ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടന്‍ വിവേക് ഒബ്‍റോയിയുടെ വീട്ടില്‍ സിസിബി റെയ്‍ഡ്. മയക്കുമരുന്ന് കേസിലെ പ്രധാന പ്രതികളിൽ ഒരാളും വിവേകിന്റെ ബന്ധുവുമായ ആദിത്യ ആല്‍വ മുബൈയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്‍ഡ്. കേസന്വേഷണം ആരംഭിച്ചത് മുതൽ ഇയാൾ ഒളിവിലാണ്.
ആദിത്യ വിവേകിന്റെ വീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്‌ഡ് നടത്തിയതെന്ന് ജോയിന്റ് പൊലീസ് കമ്മീഷണർ സന്ദീപ് പട്ടീൽ പറഞ്ഞു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് റിക്കി റായുടെ വീട്ടിൽ റെയ്‌ഡ് നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് സിസിബി വിവേക് ഒബറോയുടെ വീട് പരിശോധിച്ചത്. ഹെബ്ബാളിലുള്ള ആദിത്യയുടെ വീട് കഴിഞ്ഞ മാസം പൊലീസ് റെയ്‌ഡ് ചെയ്തിരുന്നു.
സംവിധായകനും മാധ്യമ പ്രവർത്തകനുമായ ഇന്ദ്രജിത് ലങ്കേഷിന്റെ മൊഴിയനുസരിച്ച് സിനിമ മേഖലയിലെ പതിനഞ്ചോളം പേർക്ക് മയക്കുമരുന്ന് കേസിൽ പങ്കുള്ളതായി പൊലീസ് പറഞ്ഞു. കന്നഡ നടിമാരായ രാഗിണി ദ്വിവേദി സഞ്ചന ഗൽറാണി, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിരേൻ ഖന്ന, രാഹുൽ തോൺസെ എന്നിവരും പൊലീസ് കസ്റ്റഡിയിലാണ്.