ഒരു മണിക്കൂറിനുളളില്‍ കൊറോണ ടെസ്റ്റ് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ ടേബിള്‍ ടോപ്പ് മെഷീന്‍ വികസിപ്പിച്ച് ഐഐടി ഖൊരഗ്പൂറിലെ ഗവേഷകര്‍. 'കോവിറാപ്പ്' എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) അംഗീകരിച്ചു. ഉല്‍പ്പന്നം വിപണിയിലെത്തിക്കുന്നതിനായുളള ചര്‍ച്ചയിലാണ് ഗവേഷകരും നിര്‍മാതാക്കളും ഇപ്പോള്‍.
ഈ മെഷീന്‍ വരുന്നതോടുകൂടി കൊവിഡ് പരിശോധനാ ചിലവ് കുറയും. കൊവിറാപ്പ് നിര്‍മിക്കാനായി 5000 രൂപയാണ് ചിലവ്. ഓരോ കൊവിഡ് ടെസ്റ്റിനും 500 മുതല്‍ 600 വരെയാവും വില. ഉപകരണത്തിന് താപനില നിയന്ത്രിത ലാബോറട്ടറിയോ റീജന്റുകള്‍ക്കായി തണുത്ത അന്തരീക്ഷമോ വേണ്ട. ഒരു തവണ ഒന്നില്‍കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ഈ മെഷീന് കഴിയുമെന്ന് ഐഐടി ഖൊരഗ്പൂര്‍ പ്രോഫസര്‍ ഡോ. സുമന്‍ ചക്രബര്‍ത്തി പറഞ്ഞു. ആര്‍സി- പിസിആര്‍ ഉപയോഗിച്ചും കൊവിറാപ്പ് ഉപയോഗിച്ചും 200 രോഗികളുടെ സാമ്പിളുകളാണ് ഉപകരണത്തിന്റെ കാര്യക്ഷമത മനസിലാക്കാനായി പരിശോധിച്ചത്. രണ്ട് പരിശോധനകളുടെയും ഫലം താരതമ്യപ്പെടുത്താനാവുന്നതാണ്. പൂര്‍ണമായും പുതിയ മാര്‍ഗത്തിലൂടെയാണ് മെഷീന്‍ നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യന്‍ പേറ്റന്റിനായി അപേക്ഷ നല്‍കിയിട്ടുണ്ട്.
കൊവിഡ്-19 പരിശോധനയ്ക്കുമാത്രമല്ല ക്ഷയം, ഡെങ്കു, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്കും മിതമായ ചിലവില്‍ പരിശോധന നടത്താന്‍ കൊവിറാപ്പിനു സര്‍ക്കാര്‍ ഇടപെടലുണ്ടാവുമ്പോള്‍ പരിശോധന ചിലവ് അഞ്ഞുറില്‍ നിന്നും കുറയാനും സാധ്യതയുണ്ട്. ജനങ്ങള്‍ക്ക് വളരെയധികം ഉപകാരമാവുന്ന ഒരു കണ്ടുപിടുത്തമാണ് കൊവിറാപ്പ് എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ അഭിപ്രായപ്പെട്ടു.