LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോദിയുടെ സുരക്ഷ ജീവനക്കാര്‍ക്ക് കൊവിഡ്

പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനു മുന്നോടിയായി സുരക്ഷയ്ക്കായി നിയോഗിച്ച 23 പോലിസുകാര്‍ക്ക് കൊവിഡ് ബാധിച്ചു. മോദിയുടെ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പ് നടത്തിയ പരിശോധനയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

വെള്ളി ശനി ദിവസങ്ങളില്‍ ഗുജറാത്തിലെ നര്‍മ്മദ ജില്ലയില്‍ കേവാരിയയിലേക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റിലേക്കും മോദി സന്ദര്‍ശനം നടത്തുന്നുണ്ട്. അതിനു മുന്നോടിയായി വിവിധ ജില്ലകളില്‍ നിന്ന് അയ്യായിരത്തോളം പോലിസുകാരെ വിന്യസിച്ചിരുന്നു. 3651 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തതില്‍ 23 പേര്‍ രോഗബാധിതരെന്ന് കണ്ടെത്തുകയായിരുന്നു. സ്റ്റാച്യൂ ഓഫ് യൂണിറ്റിയില്‍ നിയോഗിച്ചിരുന്ന അഞ്ച് പോലിസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തില്‍ മോദി ആരോഗ്യവാന്‍ പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്. കൂടാതെ രണ്ട് ദിവസങ്ങളിലായി 17 പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

#readMore-5717
Contact the author

News Desk