LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന് ഈ വര്‍ഷത്തെ ബുക്കർ പ്രൈസ്

2020ലെ ബുക്കര്‍ പ്രൈസ് പ്രഖ്യാപിച്ചു. സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാര്‍ട്ട് എഴുതിയ 'ഷഗ്ഗി ബെയിന്‍' എന്ന നോവലിനാണ് പുരസ്‌കാരം. നൊബേല്‍ സമ്മാനത്തിന് ശേഷം ഒരു സാഹിത്യകൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് മാന്‍ ബുക്കര്‍ പ്രൈസ്. 50,000 പൗണ്ട് ആണ് പുരസ്‌കാരതുക.

ആറ് രചനകളാണ് ഇത്തവണ പുരസ്കാരത്തിനുള്ള അവസാനഘട്ടത്തിലെത്തിയത്. അവ്‌നി ദോഷിയുടെ 'ബർട്ട് ഷുഗർ' (ഇന്ത്യയിൽ 'ഗേൾ ഇൻ വൈറ്റ് കോട്ടൺ' എന്നാ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്), ഡിയാൻ കുക്കിന്റെ 'ദി ന്യൂ വൈൽ‌ഡെർനെസ്', സിറ്റ്സി ഡാംഗരെംബയുടെ 'ദിസ് ഈസ് മോര്‍ണബ്ള്‍ ബോഡി', മാസാ മെംഗിസ്റ്റെയുടെ 'ഷാഡോ കിംഗ്', ബ്രാൻഡൻ ടെയ്‌ലറുടെ 'റിയൽ ലൈഫ്' എന്നിവയാണ് പുരസ്കാരത്തിനായി പരിഗണിച്ച മറ്റു കൃതികള്‍.

ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്റെ ആദ്യനോവലാണ് ഷഗ്ഗീ ബെയിന്‍. 80കളില്‍ ജീവിച്ച ഒരാണ്‍കുട്ടിയുടെ ജീവിത പ്രതിസന്ധികളെക്കുറിച്ചാണ് നോവല്‍ പറയുന്നത്. പുരസ്കാര ലബ്ധി അതീവ സന്തോഷം നല്‍കുന്നുവെന്നും പുരസ്‌കാരം മരണപ്പെട്ടുപോയ തന്റെ മാതാവിന് സമര്‍പ്പിക്കുന്നുവെന്ന് ഡഗ്ലസ് പ്രതികരിച്ചു.

ഇംഗ്ലീഷ് ഭാഷയിൽ നോവൽ എഴുതുന്ന ഒരു കോമൺ വെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലന്റ് രാജ്യാംഗത്തിനോ, സിംബാബ്വെ രാജ്യാംഗത്തിനോ ആണ് മാൻ ബുക്കർ നൽകുന്നത്. കഴിഞ്ഞ വര്‍ഷം പുരസ്‌കാരം കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്‌വുഡും ബ്രീട്ടീഷ് എഴുത്തുകാരി ബർണാഡിയൻ ഇവാരിസ്റ്റോയും പങ്കിട്ടു.

Contact the author

Web Desk

Recent Posts

C J George 2 years ago
Books

സോദരത്വേനയുള്ള ചിന്ത- സി.ജെ.ജോർജ്ജ്

More
More
National Desk 2 years ago
Books

ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്ക്കാരം

More
More
Books

മാമ ആഫ്രിക്ക അഥവാ കറുത്തവരുടെ പ്രണയം - മൃദുലാ ഹേമലത

More
More
Books

പിഗ്മെൻ്റ് -ചിതറി ഒന്നാകുന്ന പലതുകൾ - ദീപക് നാരായണന്‍

More
More
Dr. Jayakrishnan 3 years ago
Books

ജോസ് ചിറമ്മല്‍: മലയാള നാടക ചരിത്രത്തിലെ വഴിവിളക്ക് - ഡോ. ടി. ജയകൃഷ്ണൻ

More
More
Fasil 4 years ago
Books

ബഷീർ: തെരുവിലെ അഴുക്കു മൂലകളിലേക്ക് കാതോര്‍ത്ത മനുഷ്യ കഥാകാരന്‍

More
More