കൊവിഡ് വാക്സിന് വികസിപ്പിക്കുന്നതിനു സഹായമായി കേന്ദ്രസര്‍ക്കാരിന്റെ 'മിഷന് കൊവിഡ് സുരക്ഷ' പദ്ധതി ആരംഭിച്ചു. വാക്സിന് നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ ലൈസന്‍സിന് അപേഷിക്കുന്നതു വരെ സഹായം ഉറപ്പാക്കുക തുടര്‍ന്ന് വാക്സിനുകള്‍ വിപണിയിലെത്തിക്കുക എന്നിവയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ത്യയില്‍ നടക്കുന്ന നിരവധി വാക്സിന് പരീക്ഷണങ്ങള്‍ അന്തിമ ഘട്ടത്തിലാണ് ഇവയ്ക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ അവ ആവശ്യമായ അളവില്‍ ജനങ്ങള്ക്ക്്ലഭ്യമാക്കുകയാണ് മിഷന്റെ ദൗത്യം. 900 കോടി രൂപയാണ് മിഷന് കൊവിഡ് സുരക്ഷയ്ക്കായി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റിനും ഈ ഗ്രാന്റ് ലഭിക്കും. റഷ്യയുടെ സ്പുട്നിക്-വി ഉള്‍പ്പെടെ പത്ത് വാക്സിനുകള്‍ക്കാണ് കൊവിഡ് സുരക്ഷാ മിഷന് പിന്തുണയുണ്ടാകുക. ഇവയില്‍ അഞ്ച് വാക്സിനുകള്‍ മനുഷ്യരില്‍ പരീക്ഷണം തുടരുകയാണ്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കൊവിഡ് വാക്സിന് വികസനത്തിനായി ക്ലിനിക്കല്‍ ട്രയല്‍ സൈറ്റുകള്‍ സ്ഥാപിക്കുക, മറ്റു ടെസ്റ്റുകള്‍ക്കുളള സഹായങ്ങള്‍ ഒരുക്കുക എന്നിവയാണ് കൊവിഡ് സുരക്ഷാ മിഷന്റെ ലക്ഷ്യമെന്ന് ബയോടെക്നോളജി വകുപ്പ് പറഞ്ഞു. വാക്സിനുകളുടെ ഡോസോ വിലയോ ഇതുവരെ നിശ്ചയിച്ചിട്ടില്ല. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഓക്സ്ഫോര്‍ഡ് ആസ്ട്രസെനക, ഭാരത് ബയോടെക് തുടങ്ങി അഞ്ച് വാക്സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ ട്രയലിന്റെ വിവിധ ഘട്ടങ്ങളിലുളളത്.