LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചങ്അ 5 ചന്ദ്രനില്‍ ഇറങ്ങി: സാമ്പിളുമായി തിരിച്ചെത്തും

ചൈനയുടെ ബഹിരാകാശ പേടകം ചന്ദ്രനില്‍ ലാന്‍ഡ് ചെയ്തു. ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ച് ഭീമിയിലെക്ക് മടക്കി കൊണ്ടുവന്നാലേ ദൌത്യം പൂര്‍ണ്ണമാകൂ. ചന്ദ്രന്റെ ഉത്ഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായാണ് അവിടെ നിന്നുള്ള പദാര്‍ഥങ്ങള്‍ ശേഖരിക്കുന്നത്. ചന്ദ്രനിലെ 'ഓഷ്യനസ് പ്രോസെല്ലറം' എന്നറിയപ്പെടുന്ന പ്രദേശത്തെ ഉയർന്ന അഗ്നിപർവ്വത സമുച്ചയമായ 'മോൺസ് റൂംക്കര്‍' എന്ന ഭാഗത്തു നിന്നാണ് പദാര്‍ഥങ്ങള്‍ ശേഖരിക്കുക.

നവംബര്‍ 24 നാണ് ചൈന 'ചങ്അ-5' എന്നു പേരിട്ടിരിക്കുന്ന ബഹിരാകാശ പേടകം വിക്ഷേപിച്ചത്‌. പുരാതന ചൈനക്കാര്‍ക്ക് ചന്ദ്രന്‍ ചങ്അ എന്ന ദേവതയാണ്. പലരും ചങ്അയെ ആരാധിക്കുന്നുണ്ട്. ഇന്നും നാളെയും ചന്ദ്രോപരിതലത്തെ കൂടുതല്‍ അടുത്തറിയുന്നതിനും ആവശ്യമായ സാമ്പിളുകള്‍ ശേഖരിക്കുന്നതിനുമാണ് ചങ്അ സമയം ചിലവഴിക്കുക. രണ്ട് കിലോയോളം സാമ്പിളുകള്‍ ശേഖരിക്കാന്‍ ദൗത്യം ലക്ഷ്യമിടുന്നുണ്ട്.

തിരിച്ച് ഭൂമിയിലേക്ക് മടങ്ങുന്ന ക്യാപ്‌സൂളിലായിരിക്കും ശേഖരിക്കുന്ന സാമ്പിളുകള്‍ സൂക്ഷിക്കുന്നത്. ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാനാവുകയാണെങ്കില്‍ സോവിയറ്റ് യൂണിയനും അമേരിക്കക്കും ശേഷം ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. ചൈനയിലെ മംഗോളിയ മേഖലയിലായിരിക്കും ഇത് ലാന്‍ഡ് ചെയ്യുക.

Contact the author

Science Desk

Recent Posts

Web Desk 2 years ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 2 years ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 2 years ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 2 years ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More
Web Desk 2 years ago
Science

കോടികള്‍ വിലമതിക്കുന്ന അപൂര്‍വ ഇനം പിങ്ക് വജ്രം കണ്ടെത്തി

More
More
Science Desk 2 years ago
Science

ഇന്ന് ബ്ലഡ് മൂണ്‍; ഇന്ത്യയില്‍ എപ്പോള്‍, എങ്ങനെ കാണാം?

More
More