LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഫൈസറിന്റെ വാക്സിൻ ഉപയോ​ഗിക്കാൻ അനുമതി

ആ​ഗോള മരുന്നു കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് ബ്രിട്ടീഷ് ആരോ​ഗ്യസമതിയുടെ അംഗീകാരം. പത്തുദിവസത്തിനുള്ളിൽ  ജനങ്ങള്‍ക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് ബ്രീട്ടീഷ് സർക്കാർ വ്യക്തമാക്കി. ഫൈസറിന്റെ വാക്സിൻ ഡിസംബറില് വിതരണത്തിന് തയ്യാറാകുമെന്ന നേരത്തെ സൂചനയുണ്ടായിരുന്നു.  മൂന്ന് ഘട്ടങ്ങളിലായാണ് വാക്സിന്റെ പരീക്ഷണം കമ്പനി പൂർത്തിയാക്കിയത്. വാക്സിൻ കൊറോണ വൈറസിന് 95 ശതമാനം ഫലപ്രദമെന്നാണ് ഫൈസറിന്റെ അവകാശവാദം. ജർമനിയിലെ ബയോണ്‍ടെക്കുമായി ചേര്‍ന്ന് അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസര്‍ വാക്സിൻ വികസിപ്പിച്ചത്. 

ഏതാനും ദിവസം മുമ്പാണ് വാക്സിന്റെ മൂന്നാം  ഘട്ട പരീക്ഷണ ഫലം പുറത്തുവന്നത്. അവസാനഘട്ടത്തിൽ ഘട്ടത്തില്‍ അരലക്ഷത്തോളം പേരിലാണ് വാക്സിന്‍ പരീക്ഷിച്ചത്. ഈ വര്‍ഷം  5 കോടി വാക്സിന്‍ നൽകനാകുമെന്നാണ് ഫൈസറിന്റെ പ്രതീക്ഷ. ഒരു വർഷത്തിനുള്ളിൽ 130 കോടി വാക്സിന്‍ നിര്‍മ്മിക്കുമെന്നും അമേരിക്കൻ മരുന്നു കമ്പനി അറിയിച്ചു.

ഇന്ത്യയിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 36,604 പുതിയ കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. ഇതോടെ, രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 94,99,414 ആയി. 501 പേര്‍ക്ക് കൂടെ ജീവന്‍ നഷ്ടമായതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,38,122 ആയി.

89,32,647 പേര്‍ രോഗമുക്തി നേടി. 93.81ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 4,28,644 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായത്. നവംബര്‍ 29നുള്ളില്‍ 14 കോടിയിലധികം സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ വ്യക്തമാക്കി. 10,96,651 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More