LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുഴുവനാളുകൾക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകാനൊരുങ്ങി ഫിൻലൻഡ്

മുഴുവനാളുകൾക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകാനൊരുങ്ങി ഫിൻലൻഡ്. അടുത്ത വർഷം ആദ്യം ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഫിൻലൻഡ് ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. വാക്സിൻ നൽകി എല്ലാവരെയും കൊറോണ വൈറസിൽ നിന്ന് രക്ഷിക്കുകയാണ് ഫിൻലൻഡിന്റെ ലക്ഷ്യം. എല്ലാവർക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കുമെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.  മുൻ‌ഗണന അടിസ്ഥാനത്തിലാണ് പ്രതിരോധ കുത്തിവെപ്പ് നൽകുക. മെഡിക്കൽ ഓഫീസർമാർ, ആശുപത്രികളിലെയും നഴ്സിംഗ് ഹോമുകളിലെയും രോഗികൾ, പ്രായമായ ആളുകൾ എന്നിവർക്കാണ് ആദ്യം വാക്സിൻ ലഭ്യമാക്കുക. 

ഫൈസറിന്റെ  വാക്‌സിന് ബ്രിട്ടീഷ് ആരോ​ഗ്യസമതിയുടെ അംഗീകാരം നൽകിയത് കൊവിഡ് പ്രതിരോധത്തിൽ വലിയ ചുവടുവെപ്പായിരുന്നു. പത്തുദിവസത്തിനുള്ളിൽ  ജനങ്ങള്‍ക്ക് വാക്സിൻ ലഭ്യമാക്കാനാണ് ബ്രീട്ടീഷ് സർക്കാർ ശ്രമിക്കുന്നത്. ഫൈസറിന്റെ വാക്സിൻ ഡിസംബറില് വിതരണത്തിന് തയ്യാറാകുമെന്ന നേരത്തെ സൂചനയുണ്ടായിരുന്നു.  മൂന്ന് ഘട്ടങ്ങളിലായാണ് വാക്സിന്റെ പരീക്ഷണം കമ്പനി പൂർത്തിയാക്കിയത്. വാക്സിൻ കൊറോണ വൈറസിന് 95 ശതമാനം ഫലപ്രദമെന്നാണ് ഫൈസറിന്റെ അവകാശവാദം. ജർമനിയിലെ ബയോണ്‍ടെക്കുമായി ചേര്‍ന്ന് അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസര്‍ വാക്സിൻ വികസിപ്പിച്ചത്. ഏതാനും ദിവസം മുമ്പാണ് വാക്സിന്റെ മൂന്നാം  ഘട്ട പരീക്ഷണ ഫലം പുറത്തുവന്നത്. അവസാനഘട്ടത്തിൽ ഘട്ടത്തില്‍ അരലക്ഷത്തോളം പേരിലാണ് വാക്സിന്‍ പരീക്ഷിച്ചത്. ഈ വര്‍ഷം  5 കോടി വാക്സിന്‍ നൽകനാകുമെന്നാണ് ഫൈസറിന്റെ പ്രതീക്ഷ. ഒരു വർഷത്തിനുള്ളിൽ 130 കോടി വാക്സിന്‍ നിര്‍മ്മിക്കുമെന്നും അമേരിക്കൻ മരുന്നു കമ്പനി അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More