LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തപാൽ വോട്ട് അനുവദിച്ചില്ല; വോട്ട് ചെയ്യാതെ വിഎസ്

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാന്ദൻ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല. അനാരോ​ഗ്യം മൂലം തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമിക്കുകയാണ് വിഎസ്.  ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്തിലെ എട്ടാം വാർഡിലാണ് വിഎസിന്റെ വോട്ട്  പറവൂർ ബഡ്സ് സ്വാന്തനം ബഡ്സ് സ്കൂളിലെ ബൂത്തിലാണ് വിഎസ് വോട്ട് ചെയ്യേണ്ടിയിരുന്നത്. 

 കൂടുതൽ  ദൂരം യാത്ര യാത്ര ചെയ്യരുതെന്ന്  ഡോക്ടർമാർ ഉപദേശിച്ചതിനാൽ പോസ്റ്റൽ വോട്ടിന് വിഎസ് അപേക്ഷിച്ചിരുന്നു.  എന്നാൽ ചട്ടം അനുസരിച്ച് കൊവിഡ് രോ​ഗികൾക്ക് മാത്രമാണ് തപാൽ വോട്ട് അനുവദിച്ചിരിക്കുന്നത്. ക്വാറന്റീനിലുള്ളവർക്കും തപാൽ വോട്ട് അനുവ​ദിക്കും. ഈ ​ഗണത്തിൽപ്പെടാത്തതിനാൽ തപാൽ വോട്ട് അനുവദിക്കാനാവില്ലന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വിഎസിന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു. വോട്ട് ചെയ്യാനാകാത്തതിൽ വിഎസ് അസ്വസ്ഥനാണെന്ന് മകൻ അരുൺ കുമാർ പറഞ്ഞു.

60 വർഷത്തിന് ശേഷമാണ് വിഎസ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരിക്കുന്നത്.1951 ലെ ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പിലാണ് വിഎസ് ആദ്യമായി വോട്ട് ചെയ്തത്. തുടർന്ന് എല്ലാ തെരഞ്ഞെടുപ്പിലും വിഎസിന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More