LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകത്താകമാനമുള്ള കൊവിഡ് രോ​ഗികളുടെ എണ്ണം 7 കോടിയിലേക്ക്

ബാൾട്ടിറോസ്: ലോകത്താകമാനമുള്ള കൊവിഡ് രോ​ഗികളുടെ എണ്ണം ആറ് കോടി 90 ലക്ഷം കടന്നു. രോ​ഗം മൂലം പതിനഞ്ചര ലക്ഷം പേർ മരിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജോൺ ഹോപ്കിൻസ് സർവകലാശാലയാണ് ഇത് സംബന്ധിച്ച് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. ലോകത്ത് 44,343,745 പേർ രോ​ഗമുക്തി നേടിയെന്നും സർവകലാശാല വ്യക്തമാക്കി. രോ​ഗമുക്തി നിരക്ക് ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്.  രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. അമേരിക്കയിൽ 5,889,896 രോഗികൾ കൊറോണ വൈറസ് മുക്തരായി. ഇന്ത്യയാണ് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള രണ്ടാമത്തെ രാജ്യം. മൂന്നാമത് ബ്രസീലാണ്.  

റഷ്യയിൽ കൊവിഡ് രോ​ഗികളുടെ എണ്ണം 2,518,551 ഉം മരിച്ചവരുടെ എണ്ണം 44,220 ഉം ആണ്. ഫ്രാൻസിൽ 2,377,913  കൊവിഡ് കേസുകളും 56,752 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ യുകെയിൽ 1,771,545 കേസുകളും 62,663 മരണങ്ങളുമാണ് റജിസ്റ്റർ ചെയ്തത്. ഇറ്റലിയിൽ 1,770,149 കേസുകളും 61,739 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊവിഡ് -19 വാക്‌സിനുകൾക്കും ടെസ്റ്റുകൾക്കും  മൂല്യവർദ്ധിത നികുതി സ്പെയിൻ ഒഴിവാക്കി. രണ്ട് വർഷത്തേക്കാണ് നികുതി വേണ്ടെന്ന് വെച്ചത്. അതേ സമയം  ഫൈസറിന്റെ കൊറോണ വൈറസ് വാക്സിൻ കാനഡ അം​ഗീകരിച്ചു.  16 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി, അടുത്തയാഴ്ച മുതൽ കാനഡ വാക്സിൻ നൽകും.  യു കെയാണ് ഫൈസർ വാക്സിൻ അം​ഗീകരിച്ച ആദ്യത്തെ രാജ്യം.


Contact the author

Web Desk

Recent Posts

Web Desk 2 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 3 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 3 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 3 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More