LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അടുത്ത ആറുമാസം കൊവിഡ് ഏറ്റവും രൂക്ഷമാകും: ബില്‍ ഗേറ്റ്‌സ്

വാഷിംഗ്ടണ്‍: കൊവിഡ് ഏറ്റവും രൂക്ഷമാവുക അടുത്ത ആറുമാസത്തിലെന്ന്  മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ദുഖകരമായ കാര്യമാണിത്, അടുത്ത നാലുമുതല്‍ ആറുമാസം വരെയുളള കാലഘട്ടം നിര്‍ണായകമാണ്. കൊവിഡ് രൂക്ഷമാവാനുളള സാധ്യതയുണ്ട്, ഐഎച്ച്എംഇ (ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍) യുടെ കണക്ക് പ്രകാരം ലോകത്ത് രണ്ട് ലക്ഷത്തിലേറേ അധിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയുമാണെങ്കില്‍ ഒരു പരിധി വരെ മരണങ്ങള്‍ കുറയ്ക്കാന്‍ നമുക്ക് കഴിയുമെന്ന് ബില്‍ ഗേറ്റ്‌സ് പറയുന്നു.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,90,000 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണമടഞ്ഞത്. 2015ല്‍ ഇത്തരമൊരു മഹാമാരിയെക്കുറിച്ച് ബില്‍ ഗേറ്റ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥ നല്ല രീതിയില്‍ മുന്നോട്ട് പോവണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനാല്‍ മഹാമാരി മൂലമുളള മരണങ്ങള്‍ കുറയ്ക്കണം. ഈ കാലഘട്ടത്തില്‍ അന്താരാഷ്ട്ര സഹകരണങ്ങള്‍ തടയുന്നത് വലിയ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാക്‌സിനുകളിലുളള ജനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനായി ആദ്യം വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ താനും ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.  പുതിയ ഭരണാധികാരികള്‍ വിദഗ്ദരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നവരാണ്. അവര്‍ വ്യക്തമായ പദ്ധതികള്‍ തയാറാക്കുന്നുണ്ട്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡനും സംഘവും ജനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

International Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More