LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചന്ദ്രനില്‍നിന്നും പാറകളും മണ്ണും ശേഖരിച്ചു; ചൈനയുടെ ചാന്ദ്ര പേടകം ഭൂമിയില്‍ തിരിച്ചെത്തി

ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് പറകളും മണ്ണും ശേഖരിച്ച് ചൈനയുടെ ഏറ്റവും പുതിയ ചാന്ദ്ര പേടകം ഭൂമിയില്‍ തിരിച്ചെത്തി. മംഗോളിയയിലാണ് പേടകം ലാന്‍ഡ് ചെയ്തത്. അമേരിക്കയുടെ അപ്പോളോ, സോവിയറ്റ് യൂണിയന്റെ ലൂണ ദൗത്യങ്ങൾ എന്നിവ ചന്ദ്രനില്‍ നിന്നും സാമ്പിളുകള്‍ കൊണ്ടുവന്ന് 40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചൈന ഈ നേട്ടം കൈവരിക്കുന്നത്. ചന്ദ്രനില്‍ നിന്നും വസ്തുക്കള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന ചൈനയുടെ ആദ്യ ദൗത്യമാണിത്.

നവംബര്‍ 24 നാണ് ചൈന 'ചങ്അ-5' എന്നു പേരിട്ടിരിക്കുന്ന ബഹിരാകാശ പേടകം വിക്ഷേപിച്ചത്‌. പുരാതന ചൈനക്കാര്‍ക്ക് ചന്ദ്രന്‍ ചങ്അ എന്ന ദേവതയാണ്. പലരും ചങ്അയെ ആരാധിക്കുന്നുണ്ട്.  ചാങ് 5 അതിന്റെ നിയുക്ത സൈറ്റിലെ ജോലികൾ വിജയകരമായി പൂർത്തിയാക്കിയെന്ന് ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. ലാൻഡിംഗിന്റെ നിഴൽ കാണാനാകുന്ന ഇടം ഉൾപ്പെടെ ലാൻഡിങ് സൈറ്റിന്റെ ചിത്രങ്ങൾ ചൈനീസ് ബഹിരാകാശ ഏജൻസി പുറത്തുവിട്ടിരുന്നു.

ഏതാണ്ട് രണ്ട് കിലോഗ്രാം വസ്തുക്കളാണ് ദൗത്യത്തിന്റെ ഭാഗമായി ഭൂമിയില്‍ എത്തിച്ചിരിക്കുന്നത്. 2003ല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിച്ചതിന് ശേഷം ചൈനയുടെ ഏറ്റവും ശ്രദ്ധേയമായ ബഹിരാകാശ ദൗത്യമായാണ് 'ചങ്അ-5'. ഭാവിയില്‍ ചൊവ്വാ ദൗത്യത്തിനും ചന്ദ്രന്റെ ഇരുണ്ട ഭാഗത്തേക്കുള്ള മറ്റൊരു ദൗത്യത്തിനും ചൈനക്ക് പദ്ധതിയുണ്ട്.

Contact the author

Science Desk

Recent Posts

Web Desk 2 years ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 2 years ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 2 years ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 2 years ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More
Web Desk 2 years ago
Science

കോടികള്‍ വിലമതിക്കുന്ന അപൂര്‍വ ഇനം പിങ്ക് വജ്രം കണ്ടെത്തി

More
More
Science Desk 2 years ago
Science

ഇന്ന് ബ്ലഡ് മൂണ്‍; ഇന്ത്യയില്‍ എപ്പോള്‍, എങ്ങനെ കാണാം?

More
More