LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയിൽ വീണ്ടും കൊറോണ വൈറസ്‌ സ്‌ഥിരീകരിച്ചു

ഇന്ത്യയിൽ വീണ്ടും കൊറോണ വൈറസ്‌ രോഗമായ കോവിഡ്‌ 19 സ്‌ഥിരീകരിച്ചു. ഡൽഹിയിലും  തെലങ്കാനയിലുമാണ് രോ​ഗം സ്ഥിരീകരിച്ചത്.  ഇറ്റലിയിൽനിന്ന്‌ ഡൽഹിയിലെത്തിയ ആൾക്കും ദുബായിയിൽനിന്ന്‌ തെലങ്കാനയിൽ എത്തിയ ആൾക്കുമാണ്‌ രോഗമുള്ളത് . ഇരുവരും നിരീക്ഷണത്തിലാണെന്നും , ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ്‌ അറിയിച്ചു.

ഇന്ത്യയിൽ ആദ്യം കൊറോണവൈറസ്‌ ബാധ കണ്ടെത്തിയത്‌ കേരളത്തിലാണ്‌. ചൈനയിൽ നിന്നെത്തിയ മൂന്ന് വിദ്യാർത്ഥികൾക്കാണ്  രോഗബാധയുണ്ടായത്‌. തൃശ്ശൂർ, ആലപ്പുഴ, കാസർ​ഗോട് ജില്ലകളിലായിരുന്നു രോ​ഗബാധ.  മൂന്ന് പേരും പൂർണമായും രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

മറ്റ്‌ കേസുകൾ ഒന്നും കേരളത്തിൽ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല.രോഗബാധ സംശയിച്ച്‌  ഐസോലേഷൻ വാർഡിൽ ചികിത്സയലുണ്ടായിരുന്ന അവസാനത്തെ ആളും അഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.  മലേഷ്യയിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശി കഴിഞ്ഞ ദിവസം കൊച്ചിയിൽ മരിച്ചിരുന്നു. ഇയാൾക്ക് കൊറോണ രോ​ഗമല്ലായിരുന്നു എന്ന് ആരോ​ഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

Contact the author

web desk