LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സൂര്യനെ വെല്ലുന്ന 'കൃത്രിമ സൂര്യനെ' പരീക്ഷിച്ച് ദക്ഷിണ കൊറിയ

20 സെക്കൻഡിൽ 100 ​​ദശലക്ഷം ഡിഗ്രിയിൽ കത്തുന്ന കൃതൃമ സൂര്യ പരീക്ഷണം നടത്തി ദക്ഷിണ കൊറിയ. യധാര്‍ത്ഥ സൂര്യന്‍ 20 സെക്കൻഡിൽ 15 ദശലക്ഷം ഡിഗ്രി സെൽഷ്യസ് ചൂടാണ് ഉത്പാദിപ്പിക്കുന്നത്. ഹരിത ഇന്ധനങ്ങളിലൂടെ ഊര്‍ജ്ജം കൂടുതലായി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിന് കൂടുതല്‍ വേഗം പകരുന്നതാണ്  ദക്ഷിണ കൊറിയയുടെ പുതിയ 'കൃത്രിമ സൂര്യന്‍'. 

'കൊറിയ സൂപ്പർകണ്ടക്റ്റിംഗ് ടോകമാക് അഡ്വാൻസ്ഡ് റിസർച്ച്' എന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കൃത്രിമ സൂര്യന്‍ വിജയകരമായി പരീക്ഷിക്കപ്പെട്ടതായി ദക്ഷിണ കൊറിയൻ ഭൗതികശാസ്ത്രജ്ഞരുടെ സംഘമാണ് അറിയിച്ചത്. ഹൈഡ്രജനിൽ നിന്നുള്ള പ്ലാസ്മ (ദ്രവ്യത്തിന്റെ നാല് അടിസ്ഥാന അവസ്ഥകളിൽ ഒന്ന്) ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഫ്യൂഷന്‍ ഉണ്ടാക്കിയത്. ഇത്രയും വലിയ ന്യൂക്ലിയര്‍ ഫ്യൂഷന്‍ നടത്തുന്നത് ആദ്യത്തെ സംഭവമാണ്.

ദക്ഷിണ കൊറിയക്ക് സ്വന്തമായി ഇത്തരം കൃത്രിമ സൂര്യന്മാരുള്ളത്. നിയന്ത്രിതമായ അളവില്‍ നൂക്ലിയര്‍ ഫ്യൂഷന്‍ ഉപയോഗിച്ച് ഹരിത ഊര്‍ജ്ജം നിര്‍മിക്കുകയെന്ന ലക്ഷ്യത്തിലാണ് പല രാജ്യങ്ങളും സമാനമായ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോവുന്നത്. അമേരിക്ക, ഇന്ത്യ, ജപ്പാന്‍, റഷ്യ, ചൈന, ഫ്രാന്‍സ് തുടങ്ങുയ രാജ്യങ്ങളാണ് ഈ മേഖലയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഹരിത ഇന്ധനങ്ങളിലൂടെ ഊര്‍ജ്ജം കൂടുതലായി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുക എന്നതാണ് കൃത്രിമ സൂര്യനെ ഉണ്ടാക്കുന്നതിന്‍റെ പ്രധാന ലക്ഷ്യം.

Contact the author

Science Desk

Recent Posts

Web Desk 3 years ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 3 years ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 3 years ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 3 years ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More
Web Desk 3 years ago
Science

കോടികള്‍ വിലമതിക്കുന്ന അപൂര്‍വ ഇനം പിങ്ക് വജ്രം കണ്ടെത്തി

More
More
Science Desk 3 years ago
Science

ഇന്ന് ബ്ലഡ് മൂണ്‍; ഇന്ത്യയില്‍ എപ്പോള്‍, എങ്ങനെ കാണാം?

More
More