LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോവിഡ് 19 ഭീതി: യുഎഇ സ്കൂളുകൾ ഒരുമാസത്തേക്ക് അടച്ചിടും

കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകൾ ഒരുമാസത്തേക്ക് അടച്ചിടാൻ യുഎഇ തീരുമാനിച്ചു. വരുന്ന ഞായറാഴ്ച മുതൽ സ്കൂളുകൾ അടച്ചിടാനാണ് വിദ്യാഭ്യാസ് മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. രാജ്യത്ത് ആറ് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോ​ഗബാധിതരുടെ എണ്ണം 27 ആയി. ഇതിന് തൊട്ടു പിന്നാലെയാണ് സ്കൂളുകൾക്ക് അവധി കൊടുക്കാൻ സർക്കാർ തീരുമാനിച്ചത്.

സാങ്കേതികമായി മധ്യവേനൽ അവധി ഞായറാഴ്ച മുതൽ ആരംഭിക്കുന്ന വിധമാണ് അധ്യയന ദിനങ്ങൾ ക്രമീകരിച്ചത്. ഈ കാലയളവില്‍ സ്കൂളിലെ ഉപകരണങ്ങളും വാഹനങ്ങളും അണുവിമുക്തക്കാന്‍ നടപടി സ്വീകരിക്കും. വിദൂരപഠനത്തിന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. രണ്ട് റഷ്യന്‍‍, രണ്ട് ഇറ്റാലിയന്‍, ജര്‍മന്‍‍, കംബോഡിയന്‍ സ്വദേശികള്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. സൈക്കിളിങ് മല്‍സരവുമായി ബന്ധപ്പെട്ട് യുഎഇയില്‍ എത്തിയവരാണ് ഇവര്‍. ഇതില്‍ പങ്കെടുക്കുന്ന രണ്ട് ഇറ്റാലിയന്‍ താരങ്ങള്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലാണ് ഇന്നലെ വൈറസ് ബാധ കണ്ടെത്തിയത്.

Contact the author

web desk

Recent Posts

Web Desk 2 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 3 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 3 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 3 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More