LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയില്‍ ആറുപേര്‍ക്കു കൂടി അതിതീവ്ര കൊവിഡ് സ്ഥിതീകരിച്ചു

ഡല്‍ഹി: ഇന്ത്യയില്‍ ആറുപേര്‍ക്കുകൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 96 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. യുകെയില്‍ നിന്ന് തിരികെയത്തിയവരിലാണ് രോഗം കണ്ടെത്തിയത്. രോഗബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

ബംഗളൂരു നിംഹാന്‍സ്, ഹൈദരാബാദ് സിസിഎംബി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയ ആശുപത്രികളിലാണ് സാമ്പിളുകളുകള്‍ പരിശോധിക്കുന്നത്. വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിലും മറ്റ് രാജ്യങ്ങളിലും കണ്ടെത്തിയതോടെ ഇന്ത്യ യുകെയില്‍ നിന്നുളള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ച്ചിരിക്കുകയാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന് 70 ശതമാനം വ്യാപനശേഷി കൂടുതലാണെന്നാണ് കണ്ടെത്തല്‍. ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയില്‍, സ്വിറ്റ്‌സര്‍ലാന്റ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഇതിനകം ജനിതകമാറ്റം വന്ന കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More