LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കി; ഏപ്രിൽ15 മുതൽ അഭിനയിക്കാം

യുവ നടൻ ഷെയ്ൻ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു. ഏപ്രില്‍ 15 മുതല്‍ അദ്ദേഹത്തിന് പുതിയ സിനിമകളില്‍ അഭിനയിക്കാം. ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള വെയിലിലായിരിക്കും ആദ്യം അഭിനയിക്കുക. അതിന് ശേഷം ഖുര്‍ബാനിയും പൂർത്തിയാക്കും. താര സംഘടനയായ എ.എം.എ.എ-യുടെ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒത്തു തീർപ്പിലെത്തിയത്

ചിത്രീകരണം മുടങ്ങിയ രണ്ടു സിനിമകളുടെയും നിർമ്മാതാക്കൾക്ക് നഷ്ടപരിഹാരം നൽകാൻ ഷെയ്ൻ സമ്മതമറിയിച്ചിരുന്നു. വെയിൽ, കുർബാനി സിനിമകളുടെ നിർമാതാക്കൾക്ക് 32 ലക്ഷം രൂപ നൽകി പ്രശ്നം പരിഹരിക്കാൻ എ.എം.എ.എ-യുടെ (അസോസിയേഷൻ ഫോർ മലയാളം മൂവി ആർട്ടിസ്റ്റ്സ്) യോഗത്തിൽ നേരത്തെ ധാരണയായതാണ്‌. എന്നാൽ, ഷെയ്ൻ ഒരുകോടി രൂപ നൽകണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. പക്ഷേ, താര സംഘടനയുടെ തീരുമാനം എന്തായാലും അംഗീകരിക്കാൻ ഇരു കൂട്ടരും തയ്യാറാവുകയായിരുന്നു.

Contact the author

Film Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More