LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുകെയില്‍ കണ്ടെത്തിയ അതിതീവ്ര കൊവിഡ്‌ അറുപത് രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന

ജനീവ: യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന അതിതീവ്ര കൊറോണ വൈറസ് ഇതുവരെ അറുപത് രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന. കൊവിഡ് മഹാമാരി മൂലം ലോകത്താകെ ഇരുപത് ലക്ഷത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വൈറസിന്റെ വകഭേദങ്ങള്‍ കണ്ടെത്തുന്നത് ലോകരാജ്യങ്ങളെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

വാക്‌സിനുകള്‍ വ്യാപകമായി ലഭ്യമാകുന്നതുവരെ അണുബാധ എങ്ങനെ കുറയ്ക്കാം എന്നാണ് രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. യുകെയില്‍ കണ്ടെത്തിയ അതിതീവ്ര വൈറസിനേക്കാള്‍ വ്യാപനശേഷിയുളള വൈറസാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കന്‍ വകഭേദം ഇതുവരെ 23 രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

യുഎസിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലും വാക്‌സിനേഷന്‍ പ്രക്രിയ നടന്നുവരുന്നത് മഹാമാരിയുടെ അവസാനം കാണുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ട്. മുതിര്‍ന്നവരില്‍ 70 ശതമാനം ആളുകള്‍ക്ക്  ഓഗസ്റ്റ് അവസാനമാവുമ്പോഴേക്ക് വാക്‌സിനേഷന്‍ നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.

Contact the author

National Desk