LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സൗദിയില്‍ ശക്തമായ മഞ്ഞു വീഴ്ച; തണുപ്പ് കൂടി

സൗദി അറേബ്യയിലെ സൗദിയിൽ പലയിടങ്ങളിലും കഴിഞ്ഞ ദിവസം മഞ്ഞുവീഴ്ചയുണ്ടായി.മിക്ക പ്രദേശങ്ങളിലും ചൊവ്വാഴ്ച മുതല്‍ വരുന്ന ശനിയാഴ്ച വരെ താപനില പൂജ്യത്തില്‍ താഴെയെത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ മിക്ക വടക്കന്‍ പ്രദേശങ്ങളിലും കടുത്ത മൂടല്‍ മഞ്ഞ് വീഴാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

അസീര്‍, അബ്ഹ, ജിസാന്‍, മക്ക, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയേറെയാണ്. അസീറില്‍ നേരിട്ടുള്ള ദേശ്യപരത കുറയുകയും അന്തരീക്ഷം മൂടുകയും ചെയ്യും. അബ്ഹ, അഹദ് റുഫൈദ, അല്‍നമാസ്, തനുമ, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിലും ഇതേ കാലാവസ്ഥയായിരിക്കും. അല്‍ ബാഹ, അല്‍അഖീക്, അല്‍ ഖുറയാത്ത്, അല്‍മന്തഖ്, ബല്‍ജുര്‍ഷി എന്നീ പ്രദേശങ്ങളിലും കാഴ്ചക്കുറവും മൂടല്‍മഞ്ഞും അനുഭവപ്പെടും.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സൗദിയുടെ സ്വപ്ന പദ്ധതിയായ തബൂക് പ്രവിശ്യയിലെ നിയോം ഭാഗത്തും കടുത്ത മഞ്ഞു വർഷമുണ്ടായി. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം അധികൃതർ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗദിയിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭപ്പെടുന്നത് തുറൈഫിലാണ്. സാധാരണഗതിയിൽ നല്ല കാലാവസ്ഥയുണ്ടാകുന്ന ജിദ്ദയിലും ഈ വർഷം തണുപ്പു കൂടുതലാണ്.

Contact the author

Gulf Desk

Recent Posts

Web Desk 2 years ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More
Gulf

പൊതുസ്ഥലത്ത് ശബ്ദമുയര്‍ത്തരുത്, മാന്യമായി വസ്ത്രം ധരിക്കണം - കര്‍ശന നിര്‍ദ്ദേശവുമായി സൗദി

More
More
Web Desk 2 years ago
Gulf

സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി

More
More
Gulf

ജന്മദിനം ആഘോഷിക്കാം; ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിക്കുന്നതില്‍ തെറ്റില്ല- ഡോ. ഖൈസ് മുഹമദ് അല്‍ ഷെയ്ഖ്‌

More
More
Gulf Desk 2 years ago
Gulf

റംസാന്‍; നൂറ് കോടി ഭക്ഷണപ്പൊതികള്‍ വിതരണംചെയ്യാന്‍ കാംപെയ്‌നുമായി യുഎഇ

More
More
Gulf Desk 2 years ago
Gulf

ഒറ്റ ദിവസം ഐഎസ് ഭീകരരടക്കം 81 പേരുടെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ

More
More