LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പശ്ചിമബംഗാള്‍ വനംമന്ത്രി രാജീബ് ബാനര്‍ജി രാജി വച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ വനംമന്ത്രി രാജീബ് ബാനര്‍ജി രാജി വച്ചു. ബിജെപിയില്‍ ചേരുമെന്നുളള അഭ്യൂഹങ്ങള്‍ക്കിടെയാണ് തൃണമൂല്‍ മന്ത്രിയുടെ രാജി. എന്നാല്‍ രാജിവയ്ക്കാനുളള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പദവിയില്‍ നിന്ന് രാജി വയ്ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.

ചില തൃണമൂല്‍ നേതാക്കള്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ടന്ന് രാജീബ് ആരോപിച്ചിരുന്നു. കഴിഞ്ഞ രണ്ടുമാസത്തോളമായി സര്‍ക്കാരിനും തൃണമൂലിനുമെതിരെ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ നിരവധി തൃണമൂല്‍ നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ഡിസംബറില്‍ സുവേന്ദു അധികാരിയും, ജനുവരി 5ന് ലക്ഷ്മി രത്തന്‍ ശുക്ലയും തൃണമൂലില്‍ നിന്ന് രാജി വച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനങ്ങളില്ലെങ്കിലും ജനുവരി 31ന് അമിത് ഷായുടെ ഹൗറയിലെ റാലിയില്‍ വച്ച് രാജീബ് ബാനര്‍ജി ബിജെപിയില്‍ ചേരുമെന്നാണ് അഭ്യൂഹം.

Contact the author

National Desk