വാഷിംഗ്ടണ്‍ : അന്തരാഷ്ട്ര തലത്തില്‍ കൊറോണ (കോവിഡ് - 19) വൈറസിനെ തുരത്താന്‍ മൂന്നര ലക്ഷം കോടി രൂപ (5000 - കോടി ഡോളര്‍ ) ചെലവഴിക്കുമെന്ന് ഐ.എം.എഫ് (അന്താരാഷ്ട്ര നാണ്യ നിധി ) അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ 1000 കോടി ഡോളര്‍ ഏറ്റവും ദരിദ്ര രാഷ്ട്രങ്ങല്‍ക്കായി നീക്കിവെക്കുമെന്നും ഐ.എം.എഫ് മാനേജിംഗ് ഡയരക്ടര്‍ ക്രിസ്റ്റലിന ജോര്‍ജിയെവ വ്യക്തമാക്കി.
ഐ.എം.എഫ് (അന്താരാഷ്ട്ര നാണ്യ നിധി ) - ന്‍റെ മൂന്നിലൊന്ന് രാജ്യങ്ങളില്‍ രോഗം ഇതിനകം പടര്‍ന്നു പിടിച്ചു കഴിഞ്ഞു. സാഹചര്യം ഇനിയും ഗുരുതരമായേക്കം. ശക്തമായ ഇടപെടലുകള്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നുതന്നെ ഉയരേണ്ടതുണ്ട്. ദുര്‍ബ്ബലമായ ആരോഗ്യ സംവിധാനങ്ങള്‍ മാത്രമുള്ള രാജ്യങ്ങള്‍ക്ക് ഈ പ്രതിസന്ധി മുറിച്ചു കടക്കുക പ്രയാസമാകും.അതുകൊണ്ടു തന്നെ ആഗോള തലത്തിലുള്ള പ്രതികരണം ഇക്കാര്യത്തില്‍ ഏറ്റം അനിവാര്യമാണെന്നും ഐ.എം.എഫ് മാനേജിംഗ് ഡയരക്ടര്‍ ക്രിസ്റ്റലിന ജോര്‍ജിയെവ വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തില്‍ സമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണ്. ഈ വര്‍ഷം ആഗോള വളര്‍ച്ചാ നിരക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ കുറയുമെന്നും ഐ.എം.എഫ് (അന്താരാഷ്ട്ര നാണ്യ നിധി ) മേധാവി പറഞ്ഞു.