മസ്ക്കറ്റ് : ഇന്നലെ ഒരാളില്‍ കൂടി കോവിഡ് - 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഒമാനില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 17 ആയി. ഒമാനില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ടവര്‍ മുഴുവന്‍ സ്വദേശികളാണ്. ഏറ്റവും ഒടുവില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ടയാള്‍ ഇറ്റലിയിലെ മിലാനില്‍ നിന്ന് തിരിച്ചെത്തിയ ഒമാനിയാണ്.
ഇറാനുമായുള്ള വ്യോമയാന ബന്ധങ്ങള്‍ ഒമാന്‍ കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. അതോടൊപ്പം ഇറാനില്‍ നിന്നുള്ള മത്സ്യവും മാംസവും ഇറക്കുമതി ചെയ്യുന്നതും വ്യാപാരം നടത്തുന്നതും ഒമാന്‍ ഫിഷറീസ് മന്ത്രാലയം നിരോധിച്ചു. കൊറോണ പ്രതിരോധത്തിന്റെ ഭാഗം മാത്രമാണിതെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കാര്‍ഷിക, ഫിഷറീസ് മന്ത്രാലയങ്ങള്‍ വ്യക്തമാക്കി.
ഇതിനിടെ കൊറോണ സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒമാനില്‍ സാമ്പത്തിക ശാസ്ത്ര വിദ്യാലയം അടച്ചു.വിദ്യാര്‍ഥിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഒമാന്‍ കോളേജ് ഓഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് സ്റ്റ്ഡീസാണ് അടുത്ത 20-ദിവസത്തേക്ക് അടച്ചത്.