LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നാടാൻ സമുദായത്തെ പൂർണമായും ഒബിസി വിഭാ​ഗത്തിൽ ഉൾപ്പെടുത്തി

ക്രിസ്ത്യൻ നാടാൻ സമുദായത്തെ ഒബിസി സംവരണ വിഭാ​ഗത്തിൽ ഉൾപ്പെടുത്തി. ഇന്ന് ചേർന്ന് മന്ത്രിസഭായോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. നിലവിൽ ഹിന്ദു നാടാർ എസ്ഐസിയു വിഭാ​ഗങ്ങൾക്ക് മാത്രമാണ് ഒബിസി സംവരണം ഉള്ളത്. 

ക്രിസ്ത്യൻ നാടാർ സമുദായത്തിന്റെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഇത്. തിരുവനന്തപുരം, കൊല്ലം ജില്ലയിലെ പടിഞ്ഞാറൻ പ്രദേശത്തെ പ്രബലസമുദായമാണ് നാടാർ. മുഴുവൻ നാടാർ സമുദായങ്ങളെയും ഒബിസി വിഭാ​ഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ ഹിന്ദു നാടാർ സംഘടനകൾ എതിർത്തിരുന്നു. ക്രൈസ്തവ സഭകളിലും വിവിധ മതവിഭാ​ഗങ്ങളിലും ഉൾപ്പെടുന്ന മുഴുവൻ നാടാൻ സമു​ദായ അം​ഗങ്ങളും ഇതോടെ സംവരണത്തിന് അർഹരാകും. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നിയമസഭാ തെര‍ഞ്ഞെടുപ്പ് ആസന്നമായിരിക്കെ നാടാർ സമുദായത്തെ പൂർണമായും ഒബിസി വിഭാ​ഗത്തിൽ ഉൾപ്പെടുത്തിയത് രാഷ്രീയ ചലനങ്ങൾ ഉണ്ടാക്കിയേക്കും. സർക്കാർ തീരുമാനത്തെ വിവിധ ക്രിസ്ത്യൻ സംഘടനകൾ സ്വാ​ഗതം ചെയ്തു.

Contact the author

News Desk