LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മെക്സിക്കന്‍ സിനിമ '20 മിസ്സിസിപ്പീസി'ന് ട്രൂ കോപ്പി തിങ്ക് അവാര്‍ഡ്‌

കോഴിക്കോട്: ട്രൂകോപ്പി തിങ്ക് ഓണ്‍ലൈന്‍ മീഡിയ നടത്തിയ നടത്തിയ ഗ്ലോബൽ ഷോർട്ട് ഫിലിം മത്സരത്തില്‍ മികച്ച ഹ്രസ്വ ചിത്രമായി മെക്സിക്കൻ സംവിധായകനായ എഡ്വേഡോ മൊറീനോ ഫെർണാണ്ടസ് സംവിധാനം ചെയ്ത ട്വൻ്റി മിസ്സിസിപ്പീസ് തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് പ്രഖ്യാപനം നടത്തിയത്. 50,000 രൂപയും സൈനുല്‍ ആബിദീന്‍ രൂപകല്പന ചെയ്ത മെമെൻ്റോയുമാണ് പുരസ്കാരം. 

'സിനിമ ഇൻ ദ ടൈം ഓഫ് കോവിഡ്" എന്ന പേരില്‍ കൊവിഡ് ലോക് ഡൌണ്‍ ശക്തമായ കാലത്ത് നിര്‍മ്മിച്ച ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിച്ചത് എന്ന് ട്രൂകോപ്പി തിങ്ക് മാനേജിംഗ് എഡിറ്റര്‍ കമല്‍ റാം സജീവ് പറഞ്ഞു. മത്സരത്തിനായി ‌130 സിനിമകള്‍ എത്തിയതായും അദ്ദേഹം പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊവിഡ്, ജീവിതത്തിലെ സാധാരണ കാര്യമായി മാറിയ ശേഷം കാർല എന്ന സ്ത്രീയുടെ ദൈനംദിന ജീവിതത്തെയാണ് 'ട്വൻ്റി മിസ്സിസിപ്പീസ്' എന്ന ഹ്രസ്വചിത്രം ചിത്രീകരിച്ചിരിക്കുന്നത് എം. അജയ് കുമാർ സംവിധാനം ചെയ്ത കോമരം എന്ന സിനിമ ജൂറിയുടെ പ്രത്യേക പരാമർശത്തിനു അർഹമായി.കൊവിഡ് മഹാമാരിയെത്തുടർന്ന് ഉത്സവം നിലച്ചുപോയതു കാരണം ഒരു വെളിച്ചപ്പാട് അനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങളാണ് ഈ സിനിമയുടെ പ്രമേയം. അജയ് കുമാറിന് 20,000 രൂപയും മെമെൻ്റോയും സമ്മാനമായി ലഭിക്കും. 


Contact the author

News Desk

Recent Posts

Web Desk 2 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 2 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More