LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുഖ്യമന്ത്രിയെ തട്ടികൊണ്ടുപോയാലും ആരും അറിയില്ല-രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ആറും അറിയാത്ത സ്ഥിതിയാണുള്ളത് എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു. ''എന്തൊരു നാടാണിത്? ഇവിടെ ഇത്രയും മോഷണവും പിടിച്ചുപറിയും നടന്ന കാലം വേറെയുണ്ടായിട്ടുണ്ടോ? കൊട്ടാരക്കരയില്‍ അര്‍ദ്ധരാത്രി കെ എസ് ആര്‍ ടി സി ബസ്സ്‌ മോഷണം പോയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. 

തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ ഇപ്പോള്‍ കള്ളന്മാരൊന്നുമില്ല. കേരളത്തില്‍ പിണറായി വിജയനാണ് ഭരിക്കുന്നത് എന്നറിഞ്ഞ് അവരെല്ലാം കേരളത്തിലേക്ക് പോന്നിരിക്കുകയാണെന്നും ഇവിടെ സര്‍വ്വത്ര മോഷണമാണ് നടക്കുന്നതെന്നും രമേശ്‌ ചെന്നിത്തല പരിഹസിച്ചു. സംസ്ഥാനത്ത് ഇത്രയേറെ അതിക്രമങ്ങള്‍ നടന്ന കാലം വേറെയുണ്ടായിട്ടില്ല. 35 രാഷ്ട്രീയ കൊലപാതകങ്ങളും ഏഴു കസ്റ്റഡി മരണങ്ങളും നടന്നു. സാധുക്കളെ വേട്ടയാടിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ചോദിക്കാനും പറയാനും ആരുമില്ലാത്ത, അരാജകത്വം നടമാടുന്ന നാടായി കേരളം മാറിയിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളാ യാത്രക്ക് പാലക്കാട് ജില്ലയിലെ തരൂരില്‍ നല്‍കിയ സ്വീകരണത്തില്‍ രമ്യ ഹരിദാസ് എംപി പങ്കെടുത്തു. അതേസമയം കൊട്ടക്കരയില്‍ നിന്ന് കാണാതായ  കെ എസ് ആര്‍ ടി സി ബസ്സ്‌ കൊല്ലം പാരിപ്പള്ളിയില്‍ കണ്ടെത്തി.

Contact the author

Web Desk