LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മമ്മൂട്ടിയും മുരളി ഗോപിയും ആദ്യമായി കൈകോർക്കുന്നു; ചിത്രം അടുത്ത വര്‍ഷം

മലയാള സിനിമയിൽ ആദ്യമായി മമ്മൂട്ടിയും മുരളി ഗോപിയും കൈകോർക്കുന്നു. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രം വിജയ് ബാബുവിന്റെ നേതൃത്വത്തിലെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് നിർമ്മിക്കുന്നത്. നവാഗതനായ ഷിബു ബഷീർ ആണ് സംവിധാനം. മാധ്യമപ്രവർത്തകനാണ് സംവിധായകൻ. ബി. ഉണ്ണികൃഷ്ണൻ ചിത്രം 'ഐ ലവ് മി'യിൽ സംവിധാന സഹായിയായിരുന്നു.

‘മുരളി ഗോപിയുടെ സ്വപ്ന പദ്ധതിയാണിത്. മമ്മൂക്കയുമായി ഒരു സിനിമ ചെയ്യണമെന്നത് വലിയൊരു ആഗ്രഹമാണ്. ആ ആഗ്രഹത്തിലാണ് കോട്ടയം കുഞ്ഞച്ചന്റെ റൈറ്റ്സ് മേടിക്കുന്നതും. എന്നാൽ പിന്നീട് അത് നടന്നില്ല. ഇപ്പോൾ എല്ലാം ഒത്തുവന്നിരിക്കുന്നു. ഇതൊരു ബിഗ് ബജറ്റ് സിനിമയാണ്. സിനിമയ്ക്ക് ആറുമാസത്തെ മുന്നൊരുക്കങ്ങൾ ആവശ്യമാണ്. ചിത്രീകരണം അടുത്തവർഷം തുടങ്ങാനാണ് പദ്ധതി.’–വിജയ് ബാബു പറഞ്ഞു.

മുരളി ഗോപി തിരക്കഥ എഴുതി വിജയ് ബാബു നിർമിക്കുന്ന മറ്റൊരു ചിത്രമാണ് തീർപ്പ്. ലൂസിഫറിന് ശേഷം മുരളി ഗോപി രചന നിര്‍വഹിക്കുന്ന ചിത്രവുമാണിത്. മുരളി ഗോപിയും രതീഷ് അമ്പാട്ടും വിജയ് ബാബുവും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Contact the author

Film Desk

Recent Posts

Web Desk 2 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 2 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More