LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുഎഇയുടെ ചൊവ്വാദൗത്യം വിജയം, ചുക്കാന്‍ പിടിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകള്‍

യുഎഇയുടെ ചൊവ്വാദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ 'ഹോപ് പ്രോബ്' കഴിഞ്ഞ ദിവസമാണ് വിജയകരമായി ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാഷ്ട്രവുമാണു യുഎഇ. യുഎഇയുടെ ബഹിരാകാശ ദൗത്യത്തിനു പിറകിലെ വനിതാ പ്രാതിനിധ്യമാണ് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാകുന്നത്. പദ്ധതിയുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതുതന്നെ ഒരു വനിതയാണ്‌, യു.എ.ഇ. അഡ്വാൻസ്ഡ് സയൻസ് മന്ത്രിയും മിഷൻ ഡെപ്യൂട്ടി പ്രോജക്ട് മാനേജരുമായ സാറാ ബിന്ത് യൂസിഫ് അൽ അമീരി.

ഹോപ് പ്രോബിനു പിറകില്‍ പ്രവര്‍ത്തിച്ചവരില്‍ 34 ശതമാനവും സ്ത്രീകളാണ്. മാത്രമല്ല, യുഎഇയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്കു പിറകില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രസംഘത്തില്‍ 80% സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. ബഹിരാകാശ യാത്രാ പദ്ധതിക്കു പിറകില്‍ പ്രവര്‍ത്തിക്കുന്ന 70 ശതമാനം പേരും സ്ത്രീകളാണ്. 'നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്ക് വ്യക്തമായ പ്രാതിനിധ്യം ഉണ്ടാകുന്നു എന്നത് അത്യന്തം പ്രതീക്ഷാവഹമായ സൂചനയാണെന്ന് എം‌ബി‌ആർ‌എസ്‌സി ഡയറക്ടർ ജനറൽ എച്ച്ഇ യൂസഫ് ഹമദ് അൽ ഷൈബാനി പറയുന്നു.

ഒരു മത രാഷ്ട്രമായിട്ടും സ്ത്രീ ശാക്തീകരണത്തിലും വികസന പ്രക്രിയയില്‍ അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിലും യുഎഇ മറ്റു രാജ്യങ്ങള്‍ക്കുതന്നെ മാതൃക കാണിക്കുകയാണ്.

Contact the author

Science Desk

Recent Posts

Web Desk 3 years ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 3 years ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 3 years ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 3 years ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More
Web Desk 3 years ago
Science

കോടികള്‍ വിലമതിക്കുന്ന അപൂര്‍വ ഇനം പിങ്ക് വജ്രം കണ്ടെത്തി

More
More
Science Desk 3 years ago
Science

ഇന്ന് ബ്ലഡ് മൂണ്‍; ഇന്ത്യയില്‍ എപ്പോള്‍, എങ്ങനെ കാണാം?

More
More