LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓങ്ങ്സാന്‍ സുചിക്ക് നല്‍കിയ അവാര്‍ഡ്‌ ലണ്ടന്‍ കോര്‍പ്പറേഷന്‍ പിന്‍വലിച്ചു


മ്യാന്‍മര്‍: മ്യാന്‍മറിന്‍റെ സ്റ്റേറ്റ് കൌണ്‍സലറും സമാധാന നോബല്‍ പ്രൈസ് ജേതാവുമായ ഓങ്ങ്സാന്‍ സുചിക്ക് നല്‍കിയ അവാര്‍ഡ്‌ പിന്‍വലിക്കാന്‍ സിറ്റി ഓഫ് ലണ്ടന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. റോഹിന്ഗ്യന്‍ മുസ്ലീങ്ങളോടുള്ള വംശീയ വിവേചനത്തെ ന്യായീകരിക്കുന്ന ഓങ്ങ്സാന്‍ സുചിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് മൂന്നു വര്‍ഷം മുന്‍പ് നല്‍കിയ പുരസ്‌കാരം പിന്‍വലിക്കാന്‍  സിറ്റി ഓഫ് ലണ്ടന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. 

മനുഷ്യാവകാശ ധ്വംസനങ്ങളെ ഹെയ്ഗിലെ അന്താരാഷ്ട്ര കോടതിയില്‍ പോലും ന്യായീകരിക്കുകയാണ് ഓങ്ങ്സാന്‍ സുചി ചെയ്തത്. ഒരു സിവിലിയന്‍ ലീഡര്‍ എന്ന നിലയില്‍ റോഹിന്ഗ്യന്‍ മുസ്ലീങ്ങല്‍ക്കെതിരായ കൂട്ടക്കൊലകളെയും, ബലാല്‍സംഘങ്ങളെയും വ്യക്തിപരമായി ന്യായീകരിക്കുകയും മ്യാന്‍മര്‍ സര്‍ക്കാരിനെ പ്രതിരോധിക്കുകയുമാണ് അവര്‍ ചെയ്തത്. ഒരു സിവിലിയന്‍ ലീഡര്‍ എന്ന നിലയില്‍ അവരുടെ ഈ പ്രവൃത്തി ഒരിക്കലും പൊറുക്കാനാവില്ല - സിറ്റി ഓഫ് ലണ്ടന്‍ കോര്‍പ്പറെഷന്‍  ചെയര്‍മാന്‍ ഡേവിഡ് വൂട്ടന്‍ പറഞ്ഞു.

വലിയ പാരമ്പര്യം അവകാശപ്പെടുന്ന അന്തര്‍ദേശീയ  പുരസ്കാരമാണ് സിറ്റി ഓഫ് ലണ്ടന്‍ കോര്‍പ്പറേഷന്‍ അവാര്‍ഡ്‌. മുന്‍ ബ്രിട്ടന്‍ പ്രധാനമന്ത്രിയും നോബല്‍ പുരസ്കാര ജേതാവുമായ വിന്‍സ്റ്റ്‌ന്‍ ചര്‍ച്ചില്‍, ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡണ്ട് നെല്‍സന്‍ മണ്ടേല, വിഖ്യാത ഭൌതിക ശാസ്ത്രകാരന്‍ സ്റ്റീഫന്‍ ഹോക്കിന്‍സ് തുടങ്ങിയവര്‍ ഈ പുരസ്ക്കാരത്തിന് നേരെത്തെ അര്‍ഹരായവരില്‍ ചിലരാണ്. 

മ്യാന്‍മറിലെ നാഷണല്‍ ലീഗ് ഓഫ് ഡെമോക്രസിയുടെ നേതാവായ ഓങ്ങ്സാന്‍ സുചി നിരവധി വര്‍ഷങ്ങള്‍  ജയിലിലും വീട്ടുതടങ്കലിലും കിടന്ന, ലോകത്ത് ജീവിച്ചിരിക്കുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ്. 1990-ല്‍ ജയില്‍ വിമോചിതയായ സുചി ആ വര്‍ഷം തന്നെ വീട്ടു തടങ്കലിലായി പിന്നീട് 2010-ല്‍ മോചിപ്പിക്കപ്പെടുന്നത് വരെ നീണ്ട 20 വര്‍ഷക്കാലമാണ് അവര്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞത്.

ജയില്‍ മോചിതയായതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്തെ സ്റ്റേറ്റ് കൌണസലറായി തെരഞ്ഞെടുക്കപ്പെട്ട ഓങ്ങ്സാന്‍ സുചി പക്ഷേ പിന്നീട് അവരിലൂടെ വിമോചനത്തെ സ്വപ്നം കണ്ട  ജനാധിപത്യ വാദികളെ ആകെ നിരാശയിലാഴ്ത്തി. അഭയസ്ഥാനമില്ലാതെ അലഞ്ഞു നടക്കുന്ന റോഹിന്ഗ്യന്‍ വംശജര്‍ക്ക്  സമാനതകളില്ലാത്ത ദുരിതങ്ങളാണ് അവരുടെ ഭരണകാലത്ത് ഏറ്റുവാങ്ങേണ്ടി വന്നത്. ഇതിനെയെല്ലാം ന്യായീകരിക്കുന്ന ഓങ്ങ്സാന്‍ സുചിയുടെ സമീപനം സത്യത്തില്‍ ലോകത്തെ ഞെട്ടിക്കുകയാണ് ഉണ്ടായത്. എന്നാല്‍ പുരസ്കാരം പിന്‍വലിച്ചു കൊണ്ട് സിറ്റി ഓഫ് ലണ്ടന്‍ കോര്‍പ്പറെഷന്‍ നടത്തിയതുപോലൊരു ഇടപെടല്‍  ഇതാദ്യമാണ്.

1991-ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്ക്കാരം നേടിയിട്ടുള്ള  ഓങ്ങ്സാന്‍ സുചി 1993-ല്‍ ജവഹര്‍ ലാല്‍ നെഹ്‌റു അവാര്‍ഡ് ഉള്‍പ്പെടെ 20- ഓളം പുരസ്കാരങ്ങള്‍ അന്തര്‍ ദേശീയ തലത്തില്‍ മാത്രം നേടിയിട്ടുണ്ട്.   


Contact the author

web desk

Recent Posts

Web Desk 2 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 3 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 3 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 3 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More