LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുരങ്ങുപനി: വയനാട്ടില്‍ ഒരാള്‍ മരണപ്പെട്ടു

കല്പറ്റ: വയനാട്ടിലെ മാനന്തവാടിയിലാണ് കുരങ്ങു പനി ബാധിച്ച് വീട്ടമ്മ മരണപ്പെട്ടത്. കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ രാജുവിന്‍റെ ഭാര്യ മീനാക്ഷിയാണ് (48) ആണ് ഞായറാഴ്ച വൈകീട്ട് 5-മണിയോടെ മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരില്‍ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. ഈ വര്‍ഷം ഇതാദ്യമായാണ്‌ സംസ്ഥാനത്ത് ഒരാള്‍ കുരങ്ങുപനി ബാധിച്ച്  മരിക്കുന്നത്.

സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 13- പേരില്‍ രോഗം സ്ഥിരീകരിച്ചെങ്കിലും ഒരാള്‍ മാത്രമാണ് മരണപ്പെട്ടത്. കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പധികൃതര്‍ വ്യകതമാക്കി. വയനാട്ടില്‍ കഴിഞ്ഞ വര്‍ഷവും 7-പേരില്‍ കുരങ്ങുപനി കണ്ടെത്തിയിരുന്നു. അതില്‍ രണ്ടു പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.   

Contact the author

web desk