LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മധ്യപ്രദേശില്‍ വീണ്ടും നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തി

ഭോപ്പാല്‍: കൊവിഡ് കേസുകളുടെ എണ്ണം കൂടാതിരിക്കാനായി വീണ്ടും നിയന്ത്രണങ്ങളേര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. ബാലഘട്ട് ജില്ലയിലാണ് നിലവില്‍ നൈറ്റ് കര്‍ഫ്യു ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയുടെ അതിര്‍ത്തി പ്രദേശമായ ബാലഘട്ടില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി അയ്യായിരത്തിലേറേ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിനില്‍ക്കുന്നതിനും വിലക്കുണ്ട്. അടിയന്തരസാഹചര്യങ്ങളിലൊഴികെ രാത്രി യാത്ര അനുവദിക്കില്ല. രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെയാണ് യാത്രാനിയന്ത്രണം. വിവാഹം പോലെ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് അധികാരികളില്‍ നിന്ന് അനുവാദം മുന്‍കൂട്ടി വാങ്ങണം.

അതേസമയം, കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുളളില്‍ ആറായിരത്തിലേറേ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചാല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മഹാരാഷ്ട്രയിലെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിമാനമാര്‍ഗമോ ട്രെയിന്‍ മാര്‍ഗമോ വരുമ്പോള്‍ 72 മണിക്കൂറിനുളളില്‍ നടത്തിയ ആര്‍ടി പിസിആര്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്രയിലേക്ക് പോകുന്നവര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്.

Contact the author

National Desk