നടന് വിക്രം കര്‍ണനില്‍ നിന്ന് പിന്മാറിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നിഷേധിച്ച് സംവിധായകന് ആര്.എസ് വിമല്‍. വിക്രം ചിത്രത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അതില്‍ വിക്രമിന്റെ പേരുള്‍പ്പെടുത്തിയിട്ടില്ല. തൊട്ടുപിന്നാലെയാണ് വിക്രം പിന്മാറിയെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സൂര്യപുത്ര മഹാവീര്‍ കര്‍ണ എന്നാണ് ചിത്രത്തിന്റെ പേര്.
ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായി ചിത്രീകരിക്കുന്ന സിനിമ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ പൂജ എന്റർടെയ്ൻമെന്റ്സാണ് നിർമ്മിക്കുന്നത്. ഹോളിവുഡിലെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും ചിത്രത്തിന്റെ അണിയറയിലുണ്ട്. ചിത്രത്തിന്റെ തിരക്കഥയും വിമൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സിനിമയിലെ അഭിനേതാക്കളെക്കുറിച്ച് ഔദ്യോഗമായി പുറത്തുവിട്ടിട്ടില്ല.
ആദ്യം പൃഥ്വിരാജിനെ നായകനാക്കി മലയാളത്തില്‍ ആലോചിച്ച ചിത്രം പിന്നീട് വിക്രം നായകനാവുന്ന ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായി മാറുകയായിരുന്നു. ആര് അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര, മണി രത്നത്തിന്റെ പൊന്നിയിന്‍ സെല്വന് എന്നിവയാണ് വിക്രത്തിന് പൂര്‍ത്തിയാക്കാനുള്ള മറ്റു ചിത്രങ്ങള്‍.