തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ പ്രചരണ വാക്യവുമായി എല്‍ഡിഎഫ്. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നാണ് പുതിയ പ്രചരണ വാക്യം . മുഖ്യമന്ത്രിയുടെ ചിത്രത്തോടൊണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. കേരളത്തിന്റെ നാനാമേഖലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ പ്രതിപാദിക്കുന്ന ലോഗോ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് മുഖ്യമന്ത്രി പിണറായി വിജയന് നല്കി പ്രകാശനം ചെയ്തു. എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്നായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരസ്യവാചകം.
അതേസമയം, നേരത്തെയുള്ള ഘടക കക്ഷികളില്‍ നിന്ന് സീറ്റുകള്‍ പിടിച്ചെടുത്ത് പുതുതായി എത്തിയ ഘടക കക്ഷികള്‍ക്ക് നല്‍കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു. അടുത്തമാസം 10-ാം തീയതിയോടെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായേക്കും.
യുഡിഎഫും സീറ്റുവിഭജന- സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ വേഗത്തിലാക്കിയിട്ടുണ്ട്. യുഡിഎഫിന്റെ പ്രകടന പത്രികയും തെരഞ്ഞെടുപ്പ് പ്രചരണ വാക്യങ്ങളും ബുധനാഴ്ച പ്രസിദ്ധീകാരിക്കുമെന്നാണ് റിപ്പോര്‍ട്ട്.