ഹൈദരാബാദ് : ആള് ഇന്ത്യ മജ്ലിസ് ഇ ഇറ്റൈഹാദുല് മുസ്ലിമീന്( എ.ഐ.എം.ഐ.എം) തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി മേധാവി അസദുദ്ദീന്‍ ഒവൈസി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്ന് മത്സരിക്കും
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിനാണ് നടക്കുക. മെയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കും. അതേസമയം, ഞായറാഴ്ച്ച കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റെ അബ്ബാസ് സിദ്ദിഖി ഇടതുപക്ഷവും കോണ്‍ഗ്രസുമായി വേദി പങ്കിട്ടതിനെക്കുറിച്ചുളള ചോദ്യത്തിന് പശ്ചിമബംഗാളിലെ തന്റെ പാര്‍ട്ടിയുടെ സ്ട്രാറ്റജി സമയമാവുമ്പോള്‍ വെളിപ്പെടുത്താം എന്നായിരുന്നു ഒവൈസിയുടെ മറുപടി.
മാര്‍ച്ച് 27-നാണ് പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. 294 സീറ്റുകളിലേക്കായുളള തെരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളിലായാണ് നടത്തുക. ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതു-കോണ്‍ഗ്രസ് സഖ്യം, ബിജെപി എന്നീ പാര്‍ട്ടികളുടെ ത്രികോണ മത്സരത്തിനായിരിക്കും പശ്ചിമ ബംഗാള്‍ സാക്ഷ്യം വഹിക്കുക.