LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡോ. ജമീല മത്സരിക്കില്ല - മന്ത്രി എ. കെ. ബാലന്‍

തിരുവനന്തപുരം: ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ ഭാര്യ ഡോ. കെ.പി. ജമീല മത്സരിക്കുമെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് സാംസ്കാരിക  മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചുള്ളതാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്രമുണ്ടെന്നും അവിടെ നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നതെന്നും മന്ത്രി ബാലന്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തു എന്നുപറയുന്നത് പെരുംനുണയാണ്. വാസ്തവങ്ങള്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും മന്ത്രി ബാലന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് നേരത്തെ പറഞ്ഞ കേന്ദ്രത്തില്‍ നിന്നുള്ള തിരക്കഥ വെച്ചാണ്. ഇത്തരം വിവരങ്ങള്‍ കിട്ടാത്ത ആളാണ്‌ എ കെ ബാലന്‍ എന്ന് കരുതരുത് - മന്ത്രി ബാലന്‍ കൂട്ടിച്ചേര്‍ത്തു.  സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇത്തരം പേരുകളൊന്നും വന്നിട്ടില്ല. അവിടെ ആരുടെയൊക്കെ പേരുകള്‍ വന്നു എന്ന് അറിയാനാണ് നിങ്ങളുടെ ചോദ്യം, എന്നാല്‍ അത് പറയാന്‍ ഉദ്ദേശിക്കുന്നില്ല. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പറയിപ്പിക്കുകയാണ് ഉദ്ദേശമെങ്കില്‍ അത് നടക്കില്ലെന്നും മന്ത്രി ബാലന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Contact the author

Web Desk