LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബ്രസീലില്‍ കൊവിഡ് വ്യാപനം രൂക്ഷം; വീണ്ടും ലോക്ക്ഡൗൺ

ബ്രസീലിയ:  ബ്രസീലില്‍ കൊവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,910 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 71,704 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മറ്റു രാജ്യങ്ങളിലെല്ലാം കൊവിഡ് വ്യാപനം കുറയുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ ബ്രസീലില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപനവും മരണ നിരക്കും കുത്തനെ ഉയരുകയാണ്. അത്യന്തം ഭയാനകമായ സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് കൊവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. 257,000 പേരാണ് ഇതുവരെ അവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഒരു കോടിയിലധികം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചുവെന്നും ജോൺസ് ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. സാവോ പോളോയില്‍ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതായി സ്റ്റേറ്റ് ഗവർണർ ജോവ ഡോറിയ പറഞ്ഞു.

അതേസമയം, ബ്രസീലില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പ്രസിഡന്റ് ജെയർ ബോൾസോനാരോ കാണിച്ച കൃത്യവിലോപമാണ്. അമേരിക്കയില്‍ ട്രംപ്‌ സ്വീകരിച്ച അതേ നിലപാടാണ് ബോൾസോനാരോയും കാണിച്ചത്. 

Contact the author

International Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More