LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബീഹാര്‍ മുഖ്യമന്ത്രിയാകും - പുഷ്പം പ്രിയാ ചൌധരി

പാട് ന: ഇന്നലെ ബീഹാറില്‍ പുറത്തിറങ്ങിയ പത്രങ്ങളുടെ മുന്‍ പേജില്‍ പരസ്യം നല്‍കിക്കൊണ്ടാണ് മുന്‍ എം.എല്‍.സി.യുടെ മകള്‍ക്കൂടിയായ  പുഷ്പം പ്രിയാ ചൌധരി ബീഹാറില്‍ ചൂടുള്ള വാര്‍ത്തയായിരിക്കുന്നത്. താന്‍ ഭാവിയില്‍ ബീഹാര്‍ മുഖ്യമന്ത്രിയാകും എന്നാണ് അവര്‍ പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്.ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുഷ്പം പ്രിയാ ചൌധരി ജനതാദള്‍ നേതാവും മുന്‍ എം.എല്‍.സിയുമായ ബിനോദ് ചൌധരിയുടെ മകളാണ്. 

വൃത്തികെട്ട രാഷ്ട്രീയം  ഉപേക്ഷിക്കാനും തന്‍റെ പാര്‍ടിയായ പ്ലൂരല്‍സ് - ല്‍ ചേരാനും ആഹ്വാനം ചെയ്യുന്ന പത്രപരസ്യം വന്നത് അന്താരാഷ്‌ട്ര വനിതാ ദിനത്തിലാണ് എന്നതും ശ്രദ്ദേയമാണ്. ''ബീഹാറിനെ സ്നേഹിക്കുക ,രാഷ്ട്രീയത്തെ വെറുക്കുക''- എന്നതാണ് പരസ്യത്തിന്‍റെ തലക്കെട്ട്‌. എന്നാല്‍ തൊട്ടടുത്ത ഉപതലക്കെട്ടില്‍ ഏറ്റവും പുരോഗമനപ്പാര്ട്ടി‍യായ തന്‍റെ പാര്‍ടിയില്‍ ചേരണമെന്ന് ആഹ്വാനം ചെയ്യുന്നു.

കൂടുതല്‍ മെച്ചപ്പെട്ട ഒരു ഭരണത്തിന് ബീഹാറിന് അര്‍ഹതയുണ്ട്. അത് സാധ്യവുമാണ്‌. താന്‍ മുഖ്യമന്ത്രിയായാല്‍ 2025-ഓടെ രാജ്യത്തെ ഏറ്റവും  വികസിത സംസ്ഥാന മായി ബീഹാര്‍ മാറുമെന്നാണ് പുഷ്പം പ്രിയാ ചൌധരിയുടെ വാഗ്ദാനം. 2030-ഓടെ സംസ്ഥാനത്തെ ജീവിത നിലവാരം യൂറോപ്പിന് തുല്യമാകും എന്നും ഭാവി മുഖ്യമന്ത്രി തട്ടിവിടുന്നുണ്ട്.

ബ്രിട്ടനിലെ സസെക്സു സര്‍വകലാശാലയില്‍ നിന്ന് ഡെവലപ്പ്മെന്‍റു സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള പുഷ്പം പ്രിയാ ചൌധരി  ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Contact the author

web desk