തിരുവനന്തപുരം: മെട്രോമാന് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നടപടിയില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വം. ഔദ്യോഗികമായ പ്രഖ്യാപനം വരുന്നതിന് മുമ്പ് സുരേന്ദ്രന് തിടുക്കം കാട്ടിയെന്നാണ് നേതൃത്വത്തിന്റെ വിമര്‍ശനം. ഇക്കാര്യം കേരളത്തിന്റെ ചുമതലയുള്ള പ്രഹ്ലാദ് ജോഷി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തൊട്ടുപിറകെ ഇ. ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മലക്കംമറിഞ്ഞ് കെ. സുരേന്ദ്രന് രംഗത്തെത്തുകയും ചെയ്തു.
"18 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പാലാരിവട്ടം പാലം അഞ്ച് മാസം കൊണ്ട് മെട്രോമാന് ഇ. ശ്രീധരന് പൂര്‍ത്തിയാക്കി. അതാണ് ഞങ്ങളുടെ വികസന മാതൃക. അതുകൊണ്ടാണ് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി മെട്രോമാന് കേരളത്തില്‍ വരണമെന്ന് അദ്ദേഹത്തോടും പാര്‍ട്ടിയോടും ആവശ്യപ്പെടുന്നത്" എന്നായിരുന്നു സുരേന്ദ്രന് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍, കേന്ദ്രം എതിര്‍പ് അറിയിച്ചതോടെ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ല എന്നായി സുരേന്ദ്രന്. 'ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് ഇ. ശ്രീധരന് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നുവെന്നാണ് പറഞ്ഞത്' എന്നാക്കി മാറ്റി.
കഴിഞ്ഞ ദിവസമായിരുന്നു ബിജെപിയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സുരേന്ദ്രന് നയിക്കുന്ന വിജയ യാത്ര തിരുവല്ലയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.സംഭവം വിവാദമായതോടെ അത് തിരുത്തികൊണ്ട് കേന്ദ്രമന്ത്രി വി മുരളീധരന് രംഗത്തെത്തിയിരുന്നു.