നടന് ശ്രീനിവാസനും സംവിധായകന് സിദ്ദീഖും പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ട്വന്റി ട്വന്റിയില്‍ ചേര്‍ന്നു. മൂവരും ട്വന്റി ട്വന്റിയുടെ ഏഴംഗ ഉപദേശക സമിതിയില്‍ അംഗമാവുകയും ചെയ്തു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് സമിതിയുടെ ചെയര്മാന്. എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും ട്വന്റി ട്വന്റി പ്രഖ്യാപിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ശ്രീനിവാസനും സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
ട്വന്റി-ട്വന്റിയെ കേരളത്തിന് മാതൃകയാക്കാവുന്നതാണെന്ന് ശ്രീനിവാസന് അഭിപ്രായപ്പെട്ടു. ട്വന്റി-ട്വന്റി എറണാകുളം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മത്സരിക്കുന്നുണ്ട്. അവര്‍ അതില്‍ വിജയിക്കുകയാണെങ്കില്‍ കേരളത്തിന് മാതൃകയാണ്.കേരളത്തില്‍ ട്വന്റി-ട്വന്റി സജീവമാകാന്‍ അത് കാരണമാകുമെന്നും ശ്രീനിവാന് പറഞ്ഞു. ട്വന്റി ട്വന്റി നാല് പഞ്ചായത്തുകളിലെ ഭരണം നേടിയത് കോര്‍പ്പറേറ്റ് ഭരണം കൊണ്ടല്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും പറഞ്ഞു.
അതേസമയം, വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് ചേരുമെന്ന് ട്വന്റി ട്വന്റി കൂട്ടായ്മക്ക് നേതൃത്വം നല്കുന്ന സാബു ജേക്കബ് വ്യക്തമാക്കി. 2015ലാണ് കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി ട്വന്റി കൂട്ടായ്മയില്‍ ഭരണത്തിലേറുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 19 വാര്‍ഡുകളില്‍ 17ലും വിജയിച്ച് മൃഗീയമായ ഭൂരിപക്ഷത്തിലാണ് ട്വന്റി 20 കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണമേറ്റെടുക്കുന്നത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ട്വന്റി ട്വന്റി കൂട്ടായ്മ മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു.