LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുറ്റ്യാടിയില്‍ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി

കുറ്റ്യാടി: കുറ്റ്യാടിയില്‍ കെ. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാര്‍ഥിയായി സിപിഎം പ്രഖ്യാപിച്ചു. സിപിഎം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗമായ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ പ്രാദേശിക അംഗീകാരമുള്ള നേതാവാണ്‌. കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി മര്യാദയുടെ പേരില്‍ സിപിഎമ്മിന് തന്നെ വിട്ടുനല്‍കിയ മണ്ഡലത്തില്‍ ഡി വൈ എഫ് ഐ നേതാവ് എ എ റഹീമിന്റെ പേരാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ പ്രാദേശിക ബന്ധങ്ങളും മണ്ഡലത്തിലെ പരിചയവും കുഞ്ഞമ്മദ് മാസ്റ്റര്‍ക്ക് തുണയാകുകയായിരുന്നു.

എല്‍ ഡി എഫിന്‍റെ നിയമസഭാ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നയുടനെ ഏറ്റവും വലിയ പ്രതിഷേധമുണ്ടായ മണ്ഡലമാണ് കുറ്റ്യാടി. പുതുതായി എല്‍ ഡി എഫിലേക്ക് വന്ന കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് സിപിഎം വിട്ടുനല്‍കിയ മണ്ഡലമാണിത്. എന്നാല്‍ പരമ്പരാഗത സിപിഎം കോട്ടയായ കുറ്റ്യാടിയില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ല എന്ന നിലപാടാണ് പ്രാദേശിക സിപിഎം നേതൃത്വം സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് മാണി വിഭാഗം സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വന്‍ പ്രകടനങ്ങളാണ് മണ്ഡലത്തില്‍ നടന്നത്. തുടര്‍ന്ന് ജോസ് കെ മാണി വിഭാഗം തങ്ങളുടെ  സ്ഥാനാര്‍ഥിയെ പിന്‍വലിച്ചുകൊണ്ട് മണ്ഡലം സിപിമ്മിനുതന്നെ വിട്ടു നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഇപ്പോള്‍ സിപിഎം കെ. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. 

Contact the author

Web Desk