തിരുവനന്തപുരം: ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ മുരളീധരൻ എം.പി സ്ഥാനം രാജിവെച്ച് മത്സരിക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്.
ഇടത് പ്രത്യയ ശാസ്ത്രത്തെ മുറുകെ പിടിക്കുന്ന ആളാണ് എൽഡിഫ് സ്ഥാനാര്‍ഥി ശിവന് കുട്ടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ എംപി സ്ഥാനം രാജിവച്ച് വേണം മത്സരിക്കാന്‍. എങ്കില്‍ അദേഹത്തെ അംഗീകരിക്കും, കോടിയേരി കൂട്ടി ചേര്‍ത്തു. കേരളത്തില്‍ പൊതുവെ യുഡിഫും എല്‍ഡിഫും തമ്മിലാണ് മത്സരം, എന്നാല്‍ നേമത്തെ കണക്ക് നോക്കുമ്പോള്‍ ബിജെപിയും എല്‍ഡിഫും തമ്മിലാണ് പോരാട്ടം.
ജമാത്തെ ഇസ്ലാമിയുമായി നീക്കുപോക്കുണ്ടാക്കാൻ യുഡിഎഫ് ശ്രമിക്കുകയാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും ഇടത് മുന്നണിയെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട, ഇടത് മുന്നണിക്ക് നല്ല ആത്മ വിശ്വാസമുണ്ട്, തുടര്‍ ഭരണത്തെ അട്ടിമറിക്കാന്‍ ഇതുകൊണ്ടും സാധികില്ലെന്നും കോടിയേരി പറഞ്ഞു. സര്‍വ്വേ റിപ്പോര്‍ട്ടുകളെല്ലാം ഇടതിന് അനുകൂലമാണ്. എന്നാല്‍ സര്‍വ്വേയുടെ പുറകെ ഞങ്ങള്‍ പോകുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടി ചേര്‍ത്തു .