LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിസ അനുവദിക്കണമെങ്കില്‍ തങ്ങളുടെ വാക്സിന്‍ സ്വീകരിക്കണമെന്ന് ചൈന

സുരക്ഷ ഉറപ്പാക്കുന്നതിന് മുന്‍പ് തന്നെ ചൈന നിര്‍മ്മിക്കുന്ന വാക്സിന്‍ സ്വീകരിക്കുവാന്‍ മറ്റു രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ഏര്‍പ്പെടുത്തി ചൈന.  ചൈന വികസിപ്പിച്ചെടുത്ത കൊവിഡ്‌ വാക്സിന്‍ സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ചൈനയിലേക്ക് വിസ അനുവദിക്കുകയുള്ളു. ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഇത് ബാധകമാണ്. പഠനത്തിനും,ജോലിക്കുമായി ചൈനയിലേക്ക്  പോകുന്ന എല്ലാവരും ചൈനയുടെ വാക്സിന്‍ സ്വീകരിക്കണം, മറ്റ് രാജ്യങ്ങളുടെ വാക്സിന്‍ ചൈന അംഗീകരിക്കുന്നില്ല. 

കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചൈന വിസ അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ ചൈനയില്‍ കൊവിഡ്‌ വ്യാപനം നിയന്ത്രിതമാണ്. ചൈനയില്‍ വിസ നടപടികള്‍ വേഗത്തിലാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയടക്കമുള്ള 20 ഓളം എംബസികള്‍ക്ക് ചൈന നല്‍കിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. 23000 വിദ്യര്‍ത്ഥികളാണ്  ചൈനയിലേക്ക് പോകാന്‍ സാധിക്കാതെ വിഷമിക്കുന്നത്.

ചൈനയില്‍ ജോലി ചെയ്യുന്നവര്‍, കുടുംബങ്ങളെ കാണാന്‍ പോകുന്നവര്‍, ബിസിനസ് അവിശ്യങ്ങള്‍ക്കായി പോകുന്നവര്‍ , ഇവര്‍ക്കൊക്കെയാണ് ആദ്യം വിസ നല്‍കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പ് ചൈനയുടെ  കൊവിഡ്‌ വാക്സിന്‍ സ്വീകരിച്ചിരിക്കണം. ആദ്യ ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചാല്‍ മാത്രമേ വിസ അനുവദിക്കുകയുള്ളു .

Contact the author

web desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More